പുതിയ ചിത്രത്തിന്റെ റിഹേഴ്‌സലിനിടെ അപകടം; നടന്‍ വിക്രമിന്റെ വാരിയെല്ല് ഒടിഞ്ഞു

തങ്കലാന്‍ എന്ന പുതിയ ചിത്രത്തിന്റെ റിഹേഴ്‌സലിനിടെ നടന്‍ ചിയാന്‍ വിക്രമിന് അപകടം. അപകടത്തില്‍ വിക്രമിന്റെ വാരിയെല്ലിന് ഒടിവ് പറ്റിയതായി മനേജര്‍ സൂര്യനാരായണന്‍ ട്വീറ്റ് ചെയ്തു. അപകടത്തെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു.

തന്നോടുള്ള സ്നേഹത്തിന് എല്ലാവരോടും വിക്രം നന്ദി അറിയിച്ചു. എത്രയും വേഗം തിരിച്ചെത്തുമെന്ന് വാഗ്ദാനം ചെയ്തു- സൂര്യനാരായണന്‍ ട്വീറ്റ് ചെയ്തു.

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാന്‍. ചിത്രത്തിനായി താരം വന്‍ മേക്കോവര്‍ നടത്തിയത് വന്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മലയാളികളായ പാര്‍വതിയും മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന സ്ത്രീ കഥാപാത്രങ്ങളാകുന്നു. ‘തങ്കലാന്‍’ എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്ണന്‍, അന്‍പു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here