ഹരിയാന സംഘർഷം; നുഹിലെ അടച്ചിട്ട സ്‌കൂളുകൾ വെള്ളിയാഴ്ച തുറക്കും

ഹരിയാനയിലെ വർഗീയ കലാപ സാഹചര്യത്തിൽ നുഹിലെ അടച്ചിട്ട സ്‌കൂളുകൾ വെള്ളിയാഴ്ച തുറക്കും. ജൂലൈ 31 മുതൽ നൂഹിലെ സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടുകയായിരുന്നു. ഹരിയാന സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് സർവീസുകളും ഓഗസ്റ്റ് 11 മുതൽ പൂർണമായും പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

നുഹ് ജില്ലാ മജിസ്‌ട്രേറ്റ് ധീരേന്ദർ ഖഡ്ഗത ഇത് സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിച്ചു.’വെള്ളിയാഴ്ച കർഫ്യൂവിൽ ഇളവ് ലഭിക്കും. മുനിസിപ്പൽ കോർപ്പറേഷൻ ഏരിയയായ നുഹ്, തവുഡു, പുൻഹാന, ഫിറോസ്പൂർ ജിർക്ക, പിംഗാവ, നാഗിന ബ്ലോക്കുകളിലെ എ ടി എമ്മുകൾ ഇളവ് കാലയളവിൽ തുറന്നിരിക്കും എന്നാണ് ഉത്തരവിൽ പറയുന്നത്.

അതേസമയം പ്രദേശത്തെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകുന്നതു വരെ നിസ്കാരം ഉൾപ്പെടയുള്ള പ്രാർത്ഥനകൾ പള്ളികളിൽ ഒഴിവാക്കാമെന്ന് മുസ്ലീം പുരോഹിതന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.വിശ്വാസികളോട് അവരുടെ വീടുകളിൽ വെള്ളിയാഴ്ച പ്രാർത്ഥന നടത്താനും അധികാരികൾ അഭ്യർത്ഥിച്ചു.

also read: അപകീര്‍ത്തിക്കേസ്; രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തള്ളിയ ജഡ്ജിയെ മാറ്റാന്‍ സുപ്രീംകോടതി കൊളീജിയം

അതേസമയം വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ട ഹരിയാനയിൽ ഇടത് പ്രതിനിധി സംഘം സന്ദർശിച്ചിരുന്നു. ഭരണകൂടത്തിന്റെ അറിവോടെയുള്ള ആക്രമണമാണ് ഇതെന്നും മുസ്ലിം വിഭാ​ഗങ്ങൾക്ക് നേരേ ആസൂത്രിതമായി ആക്രമണം നടത്തുകയാണെന്നുമാണ് റഹിം എം പി സന്ദർശനത്തിന് ശേഷം പറഞ്ഞത് .

“കരൾപിളർക്കുന്ന കാഴ്ചകളാണ് ഹരിയാനയിലെ നൂഹ് ജില്ലയിൽ. ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷം എന്ന് ലഘൂകരിച്ചു പറയാൻ കഴിയാത്ത കാഴ്ചകൾ, അനുഭവങ്ങൾ. വളരെക്കാലമായി,കലാപം ലക്ഷ്യംവച്ചുള്ള വിദ്വേഷപ്രചരണം സംഘപരിവാർ അഴിച്ചുവിട്ടിരുന്നു. ആസൂത്രിതമായിരുന്നു ഈ കലാപം. കലാപത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ ജില്ലാഭരണകൂടം ബുൾഡോസറുകളുമായി എത്തി,നിരപരാധികളായ മുസ്ലിങ്ങളുടെ സ്വത്തുവകകൾ ഇടിച്ചുനിരത്തി’ എന്നും റഹിം എം പി ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.

also read: നെഹ്റു ട്രോഫി ജലമേളയ്ക്ക് ശനിയാഴ്ച തുടക്കമാകും

ജൂലായ് 31 ന് വിശ്വഹിന്ദു പരിഷത്ത് നടത്തിയ ഘോഷയ്ക്ക് നേരെയുണ്ടായ അക്രമത്തെ തുടർന്നാണ് ഹരിയാനയിൽ വർഗീയ സംഘർഷം ഉടെലെടുത്തത്. കലാപത്തിൽ രണ്ട് ഹോം ഗാർഡുകളും ഒരു പുരോഹിതനുമടക്കം ആറ് പേർ കൊല്ലപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News