
ചൂരൽമല ദുരന്തത്തിൽ ദുരന്ത ബാധിതർക്കുള്ള വീടുകളുടെ പ്രഖ്യാപനവും ധാരണപത്രവും തിരുവനന്തപുരത്ത് വെച്ച് മാർച്ച് 24 ന് കൈമാറുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ഒരു വർഷം പൂർത്തിയാകുന്ന ഘട്ടത്തിൽ 100 വീടുകൾ എന്ന ഘട്ടത്തിൽ എത്തിയെന്നും അദ്ദേഹം പറഞ്ഞു.
’25 വീടുകൾ എന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. രക്ഷപ്രവർത്തനത്തിന് യൂത്ത് ബ്രിഗേഡ് എത്തിയത് അഭിമാനകരമായ കാര്യം. ദുരന്ത ബാധിതർക്ക് വീട് ആണ് അനിവാര്യം. അതിനായി വ്യത്യാസ്തമായ വഴികളിലൂടെ ആണ് തുക ശേഖരിച്ചത്. ആക്രി വിറ്റും, വിവാഹ ചടങ്ങിന് മാറ്റി വെച്ച തുക, ആഭരണങ്ങൾ കൈമാറിയും ഒക്കെയാണ് തുക ശേഖരിച്ചത്.
Also read: വടകരയില്‍ എട്ട് കിലോ കഞ്ചാവ് പിടികൂടി; പിടിയിലായത് ഇതരസംസ്ഥാന തൊഴിലാളികള്‍
എല്ലാ വിഭാഗം ജനങ്ങളും നല്ല രീതിയിൽ സഹകരിച്ചു. ഡി വൈ എഫ് ഐ പ്രവർത്തകരും പരിപാടിക്ക് നല്ല നേതൃത്വം നൽകി. അങ്ങനെ ആണ് 25 എന്ന പ്രഖ്യാപനം 100 ൽ എത്തിയത്. അഭിമാനകരമായ നേട്ടമാണിത്. വൈവിധ്യമർന്ന വഴികൾ കേരളത്തിന് ഒരു പുതിയ ചരിത്രമാണ് സൃഷ്ടിച്ചത്.
ഒരു വീടിന് 20 ലക്ഷം എന്നാണ് സർക്കാർ കണക്കാക്കിയിട്ടുള്ളത്’- വി കെ സനോജ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here