
ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മരണമടഞ്ഞ് രണ്ടിടങ്ങളിലായി സംസ്‌കരിച്ച രാജമ്മയുടെ ശരീര ഭാഗങ്ങള്‍ ഒന്നിച്ച് സംസ്‌കരിച്ചു . ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് നേതൃ ത്ത്വത്തില്‍ ആണ് സംസ്‌കാരം നടന്നത്. കഴിഞ്ഞ ജൂലൈ 30 ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞ രാജമ്മയുടെ വിവിധ ഇടങ്ങളില്‍ നിന്നായി ലഭിച്ച ശരീര ഭാഗങ്ങള്‍ തിരിച്ചറിയാത്തതിനെ തുടര്‍ന്ന് വ്യത്യസ്ത കുഴികളിലാണ് സംസ്‌കരിച്ചിരുന്നത്. ഡിഎന്‍എ പരിശോധന ഫലത്തിനു ശേഷം ഒരാളുടേതാണെന്ന് തിരിച്ചറിയുകയായിരുന്നു.
ALSO READ: ഐഐടിയല്ല, ഐഐഎമ്മുമല്ല, ഐഐഐടിയോ എന്‍ഐടിയോ അല്ല; ഇംഗ്ലീഷ് അറിയാതെ ബുദ്ധിമുട്ടിയ യുപി പെണ്‍കുട്ടി മൈക്രോസോഫ്ടില്‍ നിന്നും വാങ്ങുന്നത് ‘ഭീമന്‍’ ശമ്പളം
അമ്മയുടെ മൃതദേഹം ഒരിടത്ത് സംസ്‌കരിക്കണമെന്നും, മരണാനന്തര ചടങ്ങുകള്‍ നടത്തണമെന്നുമുള്ള കുടുംബത്തിന്റെ ആഗ്രഹം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഡിവൈഎഫ്‌ഐ ജില്ലാ ഭാരവാഹികള്‍ ഇടപെട്ട് നടപടിക്രമങ്ങള്‍ വേഗത്തിലാക്കി. ഉത്തരവ് ലഭിച്ച ഉടന്‍ തന്നെ കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം പുത്തുമലയിലെ സ്മശാനത്തില്‍ നിന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രണ്ടു കുഴികളും തുറന്ന് ശരീരഭാഗം ഒരിടത്ത് സംസ്‌കരിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെഎം ഫ്രാന്‍സിസ്, ജില്ലാ പ്രസിഡണ്ട് ജിതിന്‍ കോമത്ത്, കല്‍പ്പറ്റ ബ്ലോക്ക് സെക്രട്ടറി സി ഷംസുദ്ദീന്‍ പ്രസിഡന്റ് അര്‍ജുന്‍ ഗോപാല്‍, രജീഷ്, ഷെറിന്‍ ബാബു, കെ ആസിഫ്, വൈഷ്ണവ് പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here