സിപിഐഎം തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണം പാര്‍ട്ടിയുടെ കൃത്യമായ നിലപാട്; ഭീമന്‍ രഘു

ബിജെപി വിട്ട നടന്‍ ഭീമന്‍ രഘു എകെജി സെന്ററിലെത്തി. സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, മന്ത്രി വി.ശിവന്‍കുട്ടി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കൃത്യമായ നിലപാടുള്ള പാര്‍ട്ടിയാണ് സിപിഐ(എം). ബിജെപിയില്‍ താന്‍ വലിയ പ്രയാസം അനുഭവിച്ചു. പുതിയ മാറ്റത്തില്‍ സന്തുഷ്ടനാണെന്നും ഭീമന്‍ രഘു വ്യക്തമാക്കി.

Also Read: എന്‍.സി.സി കേഡറ്റുകളുടെ റിഫ്രഷ്‌മെന്റ് അലവന്‍സ് കൂട്ടി: മന്ത്രി ഡോ. ആര്‍ ബിന്ദു

ബിജെപി വിട്ട നടന്‍ ഭീമന്‍ രഘു സിപിഐഎമ്മുമായി സഹകരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു എകെജി സെന്ററിലെത്തിയത്. സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, മന്ത്രി വി.ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി വി.ജോയി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പുതിയ മാറ്റത്തില്‍ സന്തുഷ്ടനാണെന്നും സിപിഐ എമ്മിന്റെ നിലപാടാണ് ഈ പാര്‍ട്ടി തെരഞ്ഞെടുക്കാന്‍ കാരണമെന്നും ഭീമന്‍ രഘു പറഞ്ഞു.

മുഖ്യമന്ത്രിയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. കലാകാരന്‍മാര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കുന്ന ഈ പാര്‍ട്ടിക്കൊപ്പം നിന്ന് തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഭീമന്‍ രഘു വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News