‘മനുഷ്യനാകണം, മനുഷ്യനാകണം’, സിനിമ ഇറങ്ങുംമുമ്പേ ഹിറ്റായ കവിത; ‘ചോപ്പ്’ ടീസര്‍ പുറത്തിറങ്ങി, ഏറ്റെടുത്ത് പ്രേക്ഷകര്‍

കൊച്ചി- ഗേറ്റ് വേ സിനിമാസിന്റെ ബാനറില്‍ മനു ഗേറ്റ് വേ നിര്‍മ്മിച്ച് രാഹുല്‍ കൈമല സംവിധാനം ചെയ്ത ‘ചോപ്പ്’ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. ചോപ്പ്’ എന്ന ചിത്രത്തിന് വേണ്ടി മുരുകന്‍ കാട്ടാക്കട എഴുതി ആലപിച്ച ‘മനുഷ്യനാവണം, മനുഷ്യനാവണം…’ എന്നു തുടങ്ങുന്ന വിപ്ലവഗാനം തെരഞ്ഞെടുപ്പ് കാലത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. മാര്‍ക്‌സിസം എന്നാല്‍ മനുഷ്യ സ്‌നേഹമാണെന്ന് വരച്ചുകാട്ടുന്നതാണ് മുരുകന്‍ കാട്ടാക്കടയുടെ ഈ കവിത. രണ്ട് വര്‍ഷം മുമ്പ് പുറത്തുവന്ന വരികള്‍ രാഷ്ട്രീയഭേദമന്യേ എല്ലാവരും ഏറ്റെടുത്തിരുന്നു.

ALSO READ:  പുൽപ്പള്ളിയിൽ എംഎൽഎമാർക്കെതിരെ കൈയ്യേറ്റ ശ്രമം

‘ജ്ജ് നല്ലൊരു മന്‌സനാകാന്‍ നോക്ക്’ എന്ന ഒരൊറ്റ നാടകം കൊണ്ട് മലയാള നാടക ചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച ഇകെ അയമു എന്ന മനുഷ്യ സ്‌നേഹിയായ നാടക പ്രവര്‍ത്തകന്റെ ജീവിതം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ചോപ്പ് എന്ന ചിത്രത്തിലൂടെ നാടക പ്രവര്‍ത്തകനും സംവിധായകനുമായ രാഹുല്‍ കൈമല.

1920 മുതല്‍ 70 വരെയുള്ള കിഴക്കന്‍ ഏറനാടിന്റെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക ചരിത്രം കൂടിയാണ് ഇ. കെ. അയമുവിന്റെ അരങ്ങും അണിയറയും ദൃശ്യവല്‍ക്കരിക്കുന്നതിലൂടെ യുവതലമുറയോട് പറയുന്നത്. നിലമ്പൂര്‍ ബാലനേയും നിലമ്പൂര്‍ ആയിഷയേയും മലയാളത്തിന് സമ്മാനിച്ച ഇകെ അയമുവിന്റെ ജീവിതം പറയുന്ന ചോപ്പില്‍ ഇ കെ അയമു എന്ന ശക്തമായ കഥാപാത്രത്തിന് ജീവന്‍ നല്‍കിയത് വയനാട്ടിലെ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ജീവനക്കാരനും നാടകപ്രവര്‍ത്തകനും ചലച്ചിത്ര നടനുമായ സനില്‍ മട്ടന്നൂരാണ്.

ALSO READ: തോട്ടപ്പള്ളി കരിമണൽ ഖനനം: സിപിഎം നിലപാടിൽ മാറ്റമില്ലെന്ന് എം.എ. ബേബി

മാമുക്കോയ, കോട്ടയം നസീര്‍, ജയന്‍ ചേര്‍ത്തല, മുഹമ്മദ് പേരാമ്പ്ര, പ്രദീപ് ബാലന്‍, ടോം ജേക്കബ്, സിയാന്‍ ശ്രീകാന്ത്, നിലമ്പൂര്‍ ആയിഷ, സരയു മോഹന്‍ എന്നിവരോടൊപ്പം മലബാറിലെ നിരവധി നാടക പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രം 23ന് റിലീസ് ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News