ചോറ്റാനിക്കര പെൺകുട്ടിയുടെ മരണം; പ്രതി അനൂപിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും

ചോറ്റാനിക്കരയില്‍ ക്രൂരമര്‍ദ്ദനമേറ്റ് 19 കാരി മരിച്ച സംഭവത്തില്‍ പ്രതി അനൂപിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കാനായി പൊലീസ് നാളെ കോടതിയില്‍ അപേക്ഷ നല്‍കും. അനൂപിന്‍റെ സുഹൃത്തുക്കളില്‍ നിന്നും പൊലീസ് മൊഴിയെടുക്കും.

സുഹൃത്തിന്‍റെ അതിക്രൂരമായ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയിലിരിക്കെ 19 കാരി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതി അനൂപിനെതിരെ പൊലീസ് മനപ്പൂര്‍വ്വമുള്ള നരഹത്യാക്കുറ്റം ചുമത്തിയിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

Also read: സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു

ഇതിനായി പൊലീസ് തിങ്കളാഴ്ച്ച കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. അനൂപിന്‍റെ സുഹൃത്തുക്കള്‍,കൊല്ലപ്പെട്ട അതിജീവിതയുടെ പരിചയക്കാര്‍ എന്നിവരെയും വിളിച്ചുവരുത്തി മൊഴിയെടുക്കും. അനൂപിന്‍റെ ലഹരിയിടപാടുകളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ 25ന് രാത്രിയിലാണ് തലയോലപ്പറമ്പ് സ്വദേശി അനൂപ് അതിജീവിതയെ ആക്രമിച്ചത്.

തുടര്‍ന്ന് യുവതി ആത്മഹത്യയ്ക്കായി ഷാള്‍ കഴുത്തില്‍ കുരുക്കി ഫാനില്‍ കെട്ടിത്തൂങ്ങി. മരണവെപ്രാളത്തില്‍ യുവതി പിടയുന്നതുകണ്ട അനൂപ് ഷാള്‍ മുറിച്ച് നിലത്തിട്ടു. ഇതിനിടെ യുവതി നിലവിളിച്ചപ്പോള്‍ മുഖം പൊത്തി ശ്വാസം മുട്ടിച്ചു. അബോധാവസ്ഥയിലായ യുവതി മരിച്ചെന്ന് കരുതി സ്ഥലം വിട്ട അനൂപിനെ രണ്ട് ദിവസത്തിനു ശേഷം പൊലീസ് പിടികൂടുകയായിരുന്നു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ചയാണ് അതിജീവിത മരിച്ചത്. ശനിയാഴ്ച്ച പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്ക്കരിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News