
വഖഫ് ബില്‍ പേടിസ്വപ്നത്തിന്റെ തുടക്കമെന്ന് കത്തോലിക്കാ മാഗസിന്‍ ഇന്ത്യന്‍ കറന്റ്സ്. മറ്റ് സമുദായങ്ങളെയും ലക്ഷ്യം വച്ചുളള ആദ്യപടിയാണിതെന്നും ഉത്തരേന്ത്യ ആസ്ഥാനമായി പ്രസിദ്ധീകരിക്കുന്ന ക്രിസ്ത്യന്‍ മാഗസിന്‍ ആശങ്ക രേഖപ്പെടുത്തി. അതേസമയം വഖഫ് ബില്ലിനെതിരെ നിയമപോരാട്ടത്തിനിറങ്ങുകയാണ് മുസ്ലീം സംഘടനകളും നിരവധി രാഷ്ട്രീയപാര്‍ട്ടികളും.
വഖഫ് ഭേദഗതി ബില്ലിനെ കേരളത്തില്‍ കെസിബിസിയും ക്രൈസ്തവ സംഘടനകളും സ്വാഗതം ചെയ്യുമ്പോള്‍, ബില്ലില്‍ ഒളിഞ്ഞിരിക്കുന്ന ആര്‍എസ്എസ് അജണ്ട തുറന്നുകാട്ടുകയാണ് ഉത്തരേന്ത്യ ആസ്ഥാനമായി പ്രസിദ്ധീകരിക്കുന്ന ക്രിസ്ത്യന്‍ മാഗസിന്‍. വഖഫ് ബില്‍ പേടിസ്വപ്നത്തിന്റെ തുടക്കം എന്നാണ് കത്തോലിക്ക മാഗസിന്‍ ഇന്ത്യന്‍ കറന്റ്സ് വിശേഷിപ്പിച്ചത്.
ദി ഡാര്‍ക് സൈഡ് ഓഫ്ദി വഖഫ് അമന്‍ഡ്മെന്റ് അഥവാ വഖഫ് ഭേദഗതിയുടെ ഇരുണ്ട വശം എന്ന തലക്കട്ടോടെ എഴുതിയ ലേഖനത്തില്‍ മറ്റ് സമുദായങ്ങളെയും ലക്ഷ്യം വയ്ക്കുന്നതിനുളള ആദ്യനടപടിയാണ് ബില്ലെന്ന് വ്യക്തമാക്കുന്നു. തിരുമല തിരുപ്പതി ദേവസ്വം ബോര്‍ഡില്‍ നിന്ന് അഹിന്ദുക്കളെ പുറത്താക്കുമ്പോള്‍, വഖഫ് ബോര്‍ഡില്‍ അമുസ്ലീങ്ങളെ ഉള്‍പ്പെടുത്തുന്നു. ഇത് തീര്‍ത്തും വിരോധാഭാസമാണ്.
തര്‍ക്ക ഭൂമികളില്‍ മധ്യസ്ഥതയ്ക്കായി സംസ്ഥാനസര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തുന്നതിലും ലേഖനം സംശയമുന്നയിക്കുന്നു. സര്‍ക്കാരും ഓഫീസുകളും കാവി വസ്ത്രം ധരിച്ച വിദ്വേഷപ്രചാരകരുടെ കാലാള്‍പ്പടയാണെന്നത് രഹസ്യമല്ല. അവരില്‍ നിന്ന് എങ്ങനെയാണ് നിഷ്പക്ഷത പ്രതീക്ഷിക്കാന്‍ കഴിയുക.
ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുടെ പെരുമാറ്റം നിരീക്ഷിക്കുമ്പോള്‍, ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ താല്‍പ്പര്യങ്ങളെക്കാള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയും. അതുകൊണ്ട് തന്നെ വഖഫ് ബില്ലിനെ പിന്തുണയ്ക്കുന്നവര്‍ തിന്മയെയാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും മറ്റൊരാളുടെ ദൗര്‍ഭാഗ്യത്തില്‍ സന്തോഷിക്കുകയും ചെയ്യുകയാണെന്ന് കുറ്റപ്പെടുത്തിയാണ് ലേഖനം അവസാനിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here