റൊണാള്‍ഡോ അല്‍-നാസര്‍ വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്

ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്ത്യാനോ റൊണാള്‍ഡോ അല്‍ നാസര്‍ വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. സൗദി അറേബ്യന്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതാണ് കാരണമെന്നും സ്പാനിഷ് പത്രം മുണ്ടോ ഡിപോര്‍ട്ടീവോ റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്പിലേക്ക് തിരിച്ച് പോകാനാണ് ക്രിസ്ത്യാനോടയുടെ നീക്കമെന്നും അതേസമയം മറ്റ് ഓഫറുകള്‍ പരിഗണിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാല്‍ ക്രിസ്ത്യാനോയുമായി അടുത്ത വൃത്തങ്ങള്‍ പത്ര റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു.

കഴിഞ്ഞ ഡിസംബറിസലാണ് ക്രസ്ത്യാനോ അല്‍ നാസറിന്റെ ഭാഗമാകുന്നത്. 215 മില്ല്യണ്‍ എന്ന റെക്കോഡ് തുകയ്ക്കാണ് റൊണാള്‍ഡോ സൗദി ക്ലബിനു വേണ്ടി രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടത്. മികച്ച ഫോമിലാണ് റൊണാള്‍ഡോ. 17 കളികളില്‍ നിന്ന് 13 ഗോളുകള്‍ നേടി. സൗദി പ്രോ ലീഗില്‍ നിലവില്‍ അല്‍ ഇത്തിഹാദിന് പിന്നില്‍ രണ്ടാമതാണ് അല്‍ നാസര്‍. മുന്ന് കളികള്‍ ബാക്കി നില്‍ക്കെ കരീടമാണ് അല്‍ നാസറിന്റെ ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel