ബാല്യങ്ങളും കൗമാരങ്ങളും മൈതാനത്ത് നിന്നും ഇറങ്ങിപ്പോകുന്ന ഒരു ലോകകപ്പ്

cr 7

ജോസ് കാടാപ്പുറം

ഈ ലോകകപ്പ് ഏറ്റവും ക്രൂരമായ ലോകകപ്പാണ്; നമ്മുടെ ബാല്യങ്ങളും കൗമാരങ്ങളും ആണ് മൈതാനത്ത് നിന്നും ഇറങ്ങിപ്പോകുന്നത്. ഇനി നമ്മൾ ജരാനരകൾ ഉള്ള മനുഷ്യരാണ്; അതിനെ കോട്ടകെട്ടി നിർത്തിയ മനുഷ്യരാണ് കണ്മുന്നിൽ നിന്നും മായുന്നത്. ഒരു സബ്സ്റ്റിട്യുഷനും തിരിച്ചു വിളിക്കാനാവാത്ത ഡഗ്ഔട്ടിലേക്ക് അവർ മടങ്ങുകയാണ്. നമ്മളുടെ കളിക്കളങ്ങൾ ശൂന്യമാകുകയാണ്.

മറ്റൊരു കാലം കൂടി ഇതാ, കണ്മുന്നിൽ നിന്നും ഇറങ്ങി, പന്തില്ലാത്ത കാലുകളുമായി മറയുന്നു. മറ്റുള്ളവർ കളിയെ അഴകുള്ളതാക്കിയപ്പോൾ, റൊണാൾഡോ കളിയെ കരുത്തുള്ളതാക്കി. മറ്റുള്ളവർ വളരെ വേഗം കളി അവസാനിപ്പിച്ചപ്പോൾ, റൊണാൾഡോ അവസാനിപ്പിക്കുന്നതുവരെ കളിയും കാലവും കാത്തുനിന്നു. മറ്റുള്ളവർ ഓടാത്ത ഓട്ടങ്ങൾ ഓടി, മറ്റുള്ളവർ ചാടാത്ത ചാട്ടങ്ങൾ ഓടി; മതിയാവാത്ത കാലുകൾ ആയിരുന്നു.

Also read: ഫിഫ ലോകകപ്പ് 2026: അമേരിക്കയെ മറികടന്ന് ബെൽജിയം; ക്വാർട്ടറിൽ എതിരാളി സ്പെയിൻ

കാലുകളിൽ കൊടുങ്കാറ്റുകൾ വച്ചുകെട്ടിയ റൊണാൾഡോ, തലയിൽ കൊടുമുടികൾ വച്ചുകെട്ടിയ റൊണാൾഡോ, ഞങ്ങളുടെ കാൽപ്പന്തു ലോകത്തെ ഇടിമിന്നൽ പോലെ ചടുലമാക്കിയ, പെനാൽറ്റി ബോക്സിലെ കലാപകാരി.നന്ദി, റൊണാൾഡോ — ഒറ്റക്ക് ഒരു രാജ്യത്തെ തോളിലേറ്റുന്നത് എങ്ങനെയെന്ന് കാണിച്ചു തന്നതിന്, വീണിട്ടും വീണിട്ടും പിന്നെയും പിന്നെയും ലോകകപ്പിലേക്കു തിരിച്ചുവന്നതിന് — ഒൻപതിനേക്കാളും പത്തിനേക്കാളും ഏഴിനെ വലുതാക്കിയതിന്!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News