ഒന്ന് സൂക്ഷിച്ചു നോക്കിയേ, 20 കോടി മാടി വിളിക്കുന്നുണ്ട്, ഒരുപക്ഷേ നിങ്ങളാകാം ക്രിസ്മസ്-നവവത്സര ബമ്പറടിക്കുന്ന ആ ഭാഗ്യശാലി; നറുക്കെടുപ്പ് ഫെബ്രുവരി 5ന്

സംസ്ഥാനത്ത് ക്രിസ്മസ്- നവവത്സര ബമ്പര്‍ ടിക്കറ്റ് വില്‍പന തകൃതി. വിതരണത്തിനു നല്‍കിയ 40 ലക്ഷം ടിക്കറ്റുകളില്‍ വ്യാഴാഴ്ച വരെ 33 ലക്ഷത്തിത്തിലധികം (33,78,990) ടിക്കറ്റുകള്‍ വിറ്റു പോയെന്നാണ് വിവരം. ഫെബ്രുവരി അഞ്ചിന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് നടത്തുന്ന നറുക്കെടുപ്പിലൂടെ ഭാഗ്യശാലിയ്ക്ക് ലഭിക്കുക ഒന്നാം സമ്മാനമായ 20 കോടി രൂപയാണ്. 11 ലക്ഷത്തോളം ടിക്കറ്റുകള്‍ ഇത്തവണ അധികമായി വിറ്റു പോയിരിക്കുന്നത്.

വിൽപനയിൽ നിലവിൽ പാലക്കാട് ജില്ലയാണ് മുന്നിട്ട് നിൽക്കുന്നത്. ഏഴ് ലക്ഷത്തിനടുത്ത് (6,95,650) ടിക്കറ്റുകളാണ് പാലക്കാട് വിറ്റഴിക്കപ്പെട്ടിട്ടുള്ളത്. 3, 92, 290 ടിക്കറ്റുകള്‍ വിറ്റഴിച്ചു കൊണ്ട് തിരുവനന്തപുരം ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം.

ALSO READ: ‘സ്പിരിറ്റ് നിർമാണശാല വിഷയം ; ജനങ്ങളും പ്രാദേശിക നേതൃത്വവും പരാതി അറിയിച്ചിട്ടില്ല’: മന്ത്രി കെ കൃഷ്ണൻകുട്ടി

മൂന്നാം സ്ഥാനത്ത് 3,60, 280 ടിക്കറ്റുകള്‍ വിറ്റ് തൃശൂര്‍ ജില്ലയാണെന്നാണ് കണക്ക്. 400 രൂപയാണ് ടിക്കറ്റ് വില. 20 പേര്‍ക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 10 ലക്ഷം വീതം ഓരോ പരമ്പരക്കും 3 വീതം ആകെ 30 പേര്‍ക്കും നല്‍കും.

നാലാം സമ്മാനമായി 3 ലക്ഷം വീതം ഓരോ പരമ്പരയ്ക്കും 2 വീതം 20 പേര്‍ക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും രണ്ടു വീതം 20 പേര്‍ക്കും നല്‍കുന്നുണ്ട്. അതായത് ഒന്നാം സമ്മാനം കൂടാതെ 90 പേർക്ക് 2 ലക്ഷം രൂപയോ അതിനു മുകളിലോ സമ്മാനം വാഗ്ദാനം ചെയ്യുന്നു ക്രിസ്മസ് നവവത്സര ബംബർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News