ക്രിസ്മസ്-പുതുവത്സര തിരക്ക്; മൈസൂര്‍-കൊച്ചുവേളി റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്

മൈസൂര്‍-കൊച്ചുവേളി റൂട്ടില്‍ ക്രിസ്മസ് ദിവസങ്ങളിലെ തിരക്ക് പരിഗണിച്ച് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് അനുവദിച്ച് റെയില്‍വേ. ഡിസംബർ 23ന് രാത്രി 9.40ന് മൈസൂര്‍ ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന സര്‍വീസ് 24ന് വൈകിട്ട് 7.10ന് കൊച്ചുവേളിയില്‍ എത്തും.

ALSO READ: കേരളത്തില്‍ 32 ശതമാനം വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സില്ല; സമ്പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷ നേടാനുള്ള എല്ലാ ശ്രമങ്ങളും എം വി ഡി നടത്തുന്നു

രാത്രി 10ന് കൊച്ചുവേളിയില്‍ നിന്ന് തിരികെ മൈസൂരിലേക്ക് സര്‍വീസ് നടത്തുന്ന ട്രെയിന്‍ 25ന് വൈകിട്ട് 7ന് മൈസൂരില്‍ എത്തിച്ചേരും. ശബരിമല തീര്‍ഥാടനം കൂടി പരിഗണിച്ച് സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കോട്ടയം വഴിയാണ് ട്രെയിന്‍ സര്‍വീസ് നടത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News