
സാധാരണയായി ചായ കുടിക്കാറുള്ള ഒളിമ്പിയ ഹോട്ടലിൽ ചായകുടിക്കാൻ എത്തിവർ അന്ന് ഒന്ന് ഞെട്ടി. സ്ക്രീനിൽ മാത്രം കണ്ടവർ ദേ ചായക്കടയിലിരുന്ന് ബൺ മസ്കയും ചായയും കഴിക്കുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ രാജ്യം മുഴുവൻ ഒന്ന് ഞെട്ടി.
തങ്ങൾ ഏറെ ആരാധിച്ചിരുന്ന ക്രിസ്റ്റഫർ നോളനും കുട്ടിക്കാലം ആനന്ദകരമാക്കിയ സ്പൈഡർമാനുമൊക്കെയാണ് ചായയും കുടിച്ച് സാധാരണക്കാരെപ്പോലെ ഇരിക്കുന്നത്. ‘ദി ഒഡീസി’യുടെ മുംബൈ പ്രീമിയറിനായി ഇന്ത്യയിലെത്തിയ സംവിധായകൻ ക്രിസ്റ്റഫർ നോളൻ, നടന്മാരായ ടോം ഹോളണ്ടും മാറ്റ് ഡാമണും. അതിനിടെയാണ് 108 വർഷം പഴക്കമുള്ള ഹോട്ടലിലെ രുചി വൈഭവം അറിയാൻ അവരെത്തിയത്. ആദ്യം ഹോട്ടൽ ജീവനക്കാർക്ക് ഇവരെ മനസിലായില്ല. പിന്നീടാണ് ആരൊക്കെയാണ് ഇരിക്കുന്നതെന്ന് മനസിലായത്.
മിനുട്ടുകൾ കൊണ്ട് ചുറ്റും അരാധകർ വളയുകയും ചെയ്തു. 15 മിനുട്ട് മാത്രകമാണ് അവർ ഹോട്ടലിനകത്ത് ചെലവഴിച്ചത്. ജനാവലി നിയന്ത്രിക്കാൻ കഴിയുന്നതിലും കൂടിതലായതോടെ പൊലീസിൻ്റേയും സെക്യൂരിറ്റി ഗാർഡിൻ്റേയും സംരക്ഷണത്തിലാണ് നോളനും ടോം ഹോളണ്ടും മാറ്റ് ഡാമണും ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

