സർക്കാരിന്റെ കൈപിടിച്ച് വികസനത്തിന്റെ പാതയേറുകയാണ് ചുങ്കത്തറ ​ഗ്രാമപഞ്ചായത്ത്

Chungathara Grama Panchayat

നിലമ്പൂർ മണ്ഡലത്തിലെ ഓരോ പഞ്ചായത്തിനും പറയാനുണ്ട് കഴിഞ്ഞ ഒമ്പത് വർഷങ്ങളിൽ അനുഭവിച്ച വികസനത്തിന്റെ സ്വാദ്. അ സ്വാദിന്റെ രുചി ഏറെയറിഞ്ഞൊരു പഞ്ചായത്താണ് നിലമ്പൂരിലെ ചുങ്കത്തറ പഞ്ചായത്ത്. കഴിഞ്ഞ 9 വർഷക്കാലത്തിനിടെ വൻ വികസനപദ്ധതികളാണ് ചുങ്കത്തറ പഞ്ചായത്തിൽ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയിട്ടുള്ളത്.

1962ൽ രൂപീകിച്ച ചുങ്കത്തറ പഞ്ചായത്തിലെ ജനങ്ങളേറെയും കുടിയേറ്റ കർഷകരാണ്. കിഴക്ക് എടക്കര, മൂത്തേടം പഞ്ചായത്തുകളും വടക്ക് പോത്തുകല്ലും പടിഞ്ഞാറ് ചാലിയാർ പഞ്ചായത്തും തെക്ക് കരിമ്പുഴയും സ്ഥിതിചെയ്യുന്ന പഞ്ചായത്തിന്റെ വിസ്തൃതി 129 ചതുരശ്ര കിലോമീറ്ററാണ്.

Also Read: മതസ്പർധ, വ്യാജപ്രചാരണം യുഡിഎഫിന്റെ ആവനാഴിയിലെ തെരഞ്ഞെടുപ്പ് പ്രചാരണായുധങ്ങൾ

സംസ്ഥാനത്ത് ആദ്യമായി എൽഡിഎഫ് സർക്കാർ സിഎച്ച്സിയിൽ ഡയാലിസിസ് സെന്റർ ആരംഭിച്ചത് ചുങ്കത്തറ പഞ്ചായത്തിലാണ്. 40 ലക്ഷം രൂപ ചെലവഴിച്ചാണ് എട്ട് ഡയാലിസിസ് മെഷീൻ ഇവിടെ ലഭ്യമാക്കിയിട്ടുള്ളത്.

1052 ലൈഫ് വീട്‌ പദ്ധതികളാണ് പഞ്ചായത്തിൽ നടപ്പിലാക്കിയിട്ടുള്ളത്. ഇതിൽ 725 വീടുകളുടെ നിർമാണം പൂർത്തീകരിച്ചു കഴിഞ്ഞു. 327 വീടിന്റെ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

പ്രളയത്തിൽ പൂർണമായും തകർന്ന യു ഡി എഫ് കാലത്ത് നിർമിച്ച കൈപ്പിനിക്കടവ് പാലം അതിവേ​ഗം പുനർനിർമിച്ച് നൽകിയത് എൽ ഡി എഫ് സർക്കാരായിരുന്നു. 13 കോടി രൂപ ചെലവിലാണ് പുതിയ പാലത്തിന്റെ നിർമാണം നടത്തിയത്.

അത് കൂടാതെ 40 വർഷം പഴക്കമുള്ള, ബലക്ഷയം നേരിട്ട മുട്ടിക്കടവ് പാലം പൊളിച്ച് എട്ട്‌ കോടി രൂപ ചെലവിൽ പുതിയ പാലം നിർമിച്ചിട്ടുമുണ്ട്. 3.9 കോടി ചെലവിൽ ചുങ്കത്തറ – മൂത്തേടം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ആറംപുളിക്കൽ പാലം നിർമിച്ചു. ഇത് കൂടാതെ ഏനാന്തി കടവിൽ 17.5 കോടിയുടെ പാലം നിർമാണം പുരോഗമിക്കുന്നു.

ചുങ്കത്തറ-കുറ്റിമുണ്ട റോഡ് അഞ്ച്‌ കോടി, ചുങ്കത്തറ എരുമമുണ്ട റോഡ് 3.3 കോടി, കൂടാതെ മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 1.32 കോടി ചെലവിൽ 10 റോഡുകലും പഞ്ചായത്തിൽ നിർമിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News