ചോറിന് കറി ഇത് മാത്രം മതി; എളുപ്പത്തിൽ തയ്യാറാക്കാം ചുട്ടരച്ച തേങ്ങ ചമ്മന്തി

ചമ്മന്തി എല്ലാവർക്കും പ്രിയമാണ്. ചോറിന്റെ കൂടെ ചമ്മന്തി ഉണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട. വളരെ എളുപ്പത്തിൽ നാവിൽ രുചിയൂറുന്ന വിവിധ തരം ചമ്മന്തികൾ ഉണ്ടാക്കാൻ കഴിയും. എന്നാൽ ചുട്ടരച്ച തേങ്ങ ചമ്മന്തി മലയാളികൾക്ക് ഒരു വികാരമാണ്. എങ്ങനെ വളരെ എളുപ്പത്തിൽ ചുട്ടരച്ച തേങ്ങ ചമ്മന്തി ഉണ്ടാക്കാം എന്ന് നോക്കാം.

Also read:ആരോഗ്യപ്രദമായ പുതിന പുലാവ് വളരെ എളുപ്പത്തിൽ ഉണ്ടാക്കാം

ആവശ്യമായ സാധനങ്ങൾ:

തേങ്ങ – ഒരു തേങ്ങയുടെ 1/2 മുറി
ഉണക്കമുളക് – 5 മുതൽ 8 എണ്ണം വരെ
പുളി – ചെറുനാരങ്ങ വലിപ്പം
ചെറിയ ഉള്ളി – 4 മുതൽ 5 വരെ എണ്ണം
ഇഞ്ചി – 1/2″ കഷണം
കറിവേപ്പില – ഒരു പിടി
ഉപ്പ് – ആവശ്യത്തിന്

Also read:കുട്ടികള്‍ പച്ചക്കറി കഴിക്കാറില്ലേ ? എങ്കില്‍ ഉച്ചയ്ക്ക് നല്‍കാം വെജിറ്റബിള്‍ പുലാവ്

പാകം ചെയ്യുന്ന വിധം:

തേങ്ങാ നേരിട്ട് തീയിൽ ചുട്ടെടുക്കുക. ശേഷം വറ്റൽ മുളക് , ചെറിയ ഉള്ളി എന്നിവ അതെ തീയിൽ ചുട്ടെടുക്കുക. ശേഷം ചുട്ട തേങ്ങ, വറ്റൽ മുളക്, ചെറിയ ഉള്ളി,പുളി, ഇഞ്ചി, കറിവേപ്പില, ഉപ്പ് എന്നിവയെല്ലാം ചേർത്ത് വെള്ളം ചേർക്കാതെ അരച്ച് എടുക്കുക. നാവിൽ കപ്പലോടും ചമ്മന്തി റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News