G-20 ഉച്ചകോടിയുടെ ഭാഗമായി സിയാലും

G-20 ഉച്ചകോടിയുടെ ഭാഗമായി സിയാലും. ലക്ഷദ്വീപില്‍ സംഘടിപ്പിക്കുന്ന ‘സയന്‍സ് മീറ്റിന്റെ പ്രതിനിധി സംഘമാണ് സിയാല്‍ ബിസിനസ് ജെറ്റ് ടെര്‍മിനലില്‍ അതിഥികളായി എത്തിയത്.

G20 ഗ്രൂപ്പ് 3 വിഭാഗത്തില്‍, ശാസ്ത്ര, അക്കാദമിക മേഖലകളില്‍ വിദഗ്ധരായ പ്രതിനിധി സംഘമാണ് സിയാലിന്റെ പുതിയ ബിസിനസ് ജെറ്റ് ടെര്‍മിനലില്‍ അതിഥികളായെത്തിയത്. കൊച്ചി വിമാനത്താവളത്തിലെ പ്രത്യേക ഏരിയയിലായി വിവിധ കലാകാരന്മാര്‍ അവതരിപ്പിച്ച കേരളത്തിലെ പരമ്പരാഗത സാംസ്‌കാരിക കലാരൂപങ്ങളോടെയാണ് പ്രതിനിധികളെ സിയാല്‍ വരവേറ്റത്.’ജി20 മീറ്റിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സിയാലിന് അഭിമാനമുണ്ടെന്നുംഅതിഥികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങള്‍ നല്‍കുന്നതിലെ പ്രതിബദ്ധതയുടെ തെളിവാണ് ഇത്തരം പരിപാടികളെന്നും സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് ഐ.എ.എസ് പറഞ്ഞു.

സിയാല്‍ ജെറ്റ് ടെര്‍മിനലിലെ ആഡംബര ലോഞ്ചുകളില്‍ വിശ്രമിച്ചതിന് ശേഷം അലയന്‍സ് എയര്‍ ന്റെ ചാര്‍ട്ടേഡ് ഫ്‌ലൈറ്റ് വഴി അവര്‍ സമ്മേളന വേദിയായ ലക്ഷദ്വീപിലെ ബംഗാരം ദ്വീപുകളിലേക്ക് യാത്ര തിരിച്ചു. സമഗ്ര ആരോഗ്യം’ എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയാണ് G20 യുടെ സെമിനാര്‍. ബിസിനസ്സ് ജെറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക ടെര്‍മിനലുകളുള്ള ഇന്ത്യയിലെ നാല് വിമാനത്താവളങ്ങളിലൊന്നാണ് സിയാല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News