കലാമേളയുടെ പേരിൽ പണം പിരിവിനു സർക്കുലർ; ഹെഡ്‌മിസ്ട്രസിനെതിരെ നടപടിക്ക് മന്ത്രിയുടെ നിർദേശം

കോഴിക്കോട് പേരാമ്പ്രയിൽ റവന്യൂജില്ലാ കലാമേളയുടെ പേരിൽ പണം പിരിക്കാൻ സർക്കുലർ. കുട്ടികളിൽ നിന്ന് പണപ്പിരിവ് നടത്താൻ തീരുമാനിച്ച അൺ എയ്‌ഡഡ് സ്‌കൂൾ ഹെഡ്‌മിസ്ട്രസിനെതിരെ നടപടി സ്വീകരിക്കാൻ സ്‌കൂൾ മാനേജർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. അന്വേഷണം നടന്നത് പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് മന്ത്രി വി ശിവൻകുട്ടി നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ്.  പിന്നാലെ നടപടിയും കൈകൊണ്ടു.

സർക്കാരിന് നേരിട്ട് നടപടി എടുക്കാൻ കഴിയാത്ത സാഹചര്യം ഉള്ളത് കൊണ്ടാണ് മാനേജർക്ക് നിർദേശം നൽകിയത്. അൺ എയ്‌ഡഡ് സ്ഥാപനം ആയതാണ് നേരിട്ടുള്ള സർക്കാരിന്റെ ഇടപെടൽ നടക്കാത്തതിന്റെ കാരണം. അടിയന്തിരമായി നടപടി സ്വീകരിക്കാനായിരുന്നു നിർദേശം. കലാമേളയുടെ പേരിൽ പണം പിരിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഒരു നിർദേശവും നൽകുകയും ചെയ്യാത്ത പക്ഷം അത്തരത്തിൽ ഒരു തെറ്റിദ്ധാരണ ഉണ്ടാക്കിയത് തീർത്തും നിരുത്തരവാദിത്വപരമായ പ്രവർത്തനം ആണ്.

എന്നാൽ സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം എച്ച് എസിലെ ഹെഡ്‌മിസ്ട്രസ് സി റോസിലി സ്വമേധയാ സർക്കുലർ ഇറക്കുകയായിരുന്നു. ഈ സർക്കുലറുമായി പൊതുവിദ്യാഭ്യാസ വകുപ്പിന് ഒരു ബന്ധവുമില്ല. എന്നാൽ പൊതുവിദ്യാഭ്യാസ വകുപ്പിന് അറിവില്ലാത്ത പണം പിരിവു വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം ആണ് പിരിവ് എന്ന് ഹെഡ്‌മിസ്ട്രസിന്റെ സർക്കുലറിൽ ഉണ്ട്. ഗൗരവമുള്ള വിഷയമായിട്ടാണ് ഇതിനെ കാണുന്നതെന്നും വിദ്യാഭ്യാസ വകുപ്പിന് അവമതിപ്പ് ഉണ്ടാക്കുന്ന തെറ്റിദ്ധാരണാജനകമായ ഈ പ്രവര്തിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്‌ടർ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി എടുത്തത്.

സ്‌കൂൾ തലത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളാൻ കൃത്യമായ നിർദേശം പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് ലഭിക്കാതെ സ്‌കൂളുകൾ തയ്യാറാകരുത് എന്നും വിദ്യാർഥികളിൽ നിന്ന് അനാവശ്യ ഫണ്ട് ശേഖരണം പാടില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.അത്തരത്തിൽ അല്ലാതെ നടക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News