
സിനിമ കോൺക്ലേവ് ഓഗസ്റ്റ് ആദ്യവാരം സംഘടിപ്പിക്കുമെന്ന് സർക്കാർ ഹൈക്കോടതി അറിയിച്ചു. തുടർന്ന് രണ്ടുമാസത്തിനകം നിയമനിർമാണം പൂർത്തിയാക്കും. ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് എടുത്ത കേസുകളുടെ അന്വേഷണ പുരോഗതി സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി നിർദേശം നൽകി .
ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്ന് സമർപ്പിക്കപ്പെട്ട ഏതാനും ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. സിനിമ മേഖലയുമായി ബന്ധപ്പെട്ട നിയമനിർമാണത്തിനുള്ള നടപടികൾ വ്യക്തമാക്കാൻ സർക്കാരിനോട് കോടതി നിർദ്ദേശിച്ചിരുന്നു. നിയമനിർമാണത്തിന് മുന്നോടിയായി ഉള്ള സിനിമ കോൺക്ലേവ് ഓഗസ്റ്റ് ആദ്യവാരം നടത്തുമെന്ന് സർക്കാർ അറിയിച്ചു. കോൺക്ലേവിന് പിന്നാലെ കരട് നിയമം തയ്യാറാക്കുമെന്നും രണ്ടുമാസത്തിനകം നിയമനിർമാണം പൂർത്തിയാക്കുമെന്നും സർക്കാർ വ്യക്തമാക്കി.
ALSO READ: പരുക്കേറ്റവരെ സഹായിക്കാനല്ല, അപകടമുണ്ടായപ്പോൾ തന്നെ കൊടിയുമായിട്ടാണ് യുഡിഎഫ് ഇറങ്ങിയത്: എ വിജയരാഘവൻ
ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് സ്വീകരിച്ച നിയമ നടപടികളുടെ പുരോഗതി അറിയിക്കാനും പ്രത്യേക അന്വേഷണസംഘത്തിന് കോടതി നിർദേശം നൽകി. എടുത്ത കേസുകളുടെ അന്വേഷണ പുരോഗതിയാണ് അറിയിക്കേണ്ടത്. ഇതിനായി എസ് ഐ ടി യ്ക്ക് കോടതി പത്തുദിവസം സാവകാശം നൽകി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here