‘ഗുണ കേവിൽ അസ്ഥികൂടമൊന്നുമില്ല, ശിക്കാർ ഷൂട്ട് ചെയ്തത് അതിന് പുറത്ത്’, പ്രചരിക്കുന്ന കഥകളുടെ സത്യാവസ്ഥ വെളിപ്പെടുത്തി വേണു

മഞ്ഞുമ്മൽ ബോയ്‌സ് വലിയ വിജയമായതോടെ ഗുണ കേവും അതുമായി ബന്ധപ്പെട്ട കഥകളും വലിയ രീതിയിൽ ചർച്ചയായിരുന്നു. നടൻ മോഹൻലാൽ ഗുണ കേവിൽ വെച്ച് അസ്ഥികൂടം കണ്ടു എന്നും, ശിക്കാർ ഷൂട്ട് നടന്നത് ഗുണ കേവിൽ വെച്ചാണെന്നും തുടങ്ങി നിരവധി കഥകളാണ് പ്രചരിച്ചത്. ഇപ്പോഴിതാ ഈ കഥകളിൽ ഒന്നും സത്യമില്ലെന്ന് വ്യക്തമാകുകയാണ് ക്യാമറാമാൻ വേണു. കമൽഹാസൻ ചിത്രം ഗുണയുടെ ക്യാമറ കൈകാര്യം ചെയ്‌തത്‌ വേണുവായിരുന്നു.

വേണു പറഞ്ഞത്

ALSO READ: ‘കേരളത്തിന്റെ സ്വന്തം ‘സി സ്‌പേസ്’, ലോകത്തിലാദ്യമായി സംസ്ഥാന സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ഒടിടി: ചരിത്ര നേട്ടവുമായി കേരളം

മനുഷ്യന്റെ അസ്ഥിക്കൂടമൊന്നും അവിടെ കാണാന്‍ സാധ്യതയില്ല. അങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ ചുമ്മാ പറയുന്നതാണ്. പിന്നെ അങ്ങനെയുള്ള സ്ഥലങ്ങളിലൊന്നും ശിക്കാര്‍ ഷൂട്ട് ചെയ്തിട്ടുമില്ല. ശിക്കാറൊക്കെ അതിന്റെ ഏറ്റവും പുറത്തുള്ള ഏരിയയിലാണ് ചെയ്തത്. താഴോട്ടൊന്നും പോയിട്ടില്ല. പിന്നെ അത് അങ്ങനെയൊരു പ്രേതാലയമൊന്നുമല്ല. ഫിസിക്കല്‍ ഡേഞ്ചറാണ് പ്രശ്‌നം. കാല് തെന്നി വീണാല്‍ ആയിരം അടി താഴോട്ടായിരിക്കും വീഴുന്നത്. അങ്ങെയൊരു സ്ഥലമാണ്. വേറെ പ്രശ്‌നമൊന്നും അവിടെയില്ല.

ALSO READ: ‘തമിഴ്‌നാട്ടിൽ തലൈവരെ വരെ പിന്നിലാക്കി മഞ്ഞുമ്മൽ ബോയ്‌സ്’, മലയാളത്തിൽ ഇതാദ്യം: ആവേശത്തിൽ ആരാധകർ

പല തരത്തിലുള്ള ടെറെയ്ന്‍ ആണ് അവിടെ. എല്ലാം കുഴികള്‍ അല്ല. പോകാനുള്ള വഴികളൊക്കെയാണ് കൂടുതല്‍ നമുക്ക് ദുഷ്‌ക്കരമാകുക. ചെറിയ വീതിയുള്ള വഴിയാണ്. 1000 അടി ഉയരമുള്ള പാറയുടെ സൈഡിലൂടെ ചെറിയ വീതിയിലുള്ള നടപ്പാതയാണ്. അത് നടന്നിട്ട് വേണം പോകാന്‍. കയ്യിൽ ഒന്നും ഇല്ലാതെ നടക്കാന്‍ തന്നെ പാടാണ്. അപ്പോള്‍ പിന്നെ ഷൂട്ടിന് വേണ്ടിയുള്ള സാധനങ്ങള്‍ കൊണ്ടുവരുന്നവരുടെ അവസ്ഥ പറയേണ്ടതില്ലല്ലോ. ഗുണ ഷൂട്ട് ചെയ്യുന്ന സമയത്ത് കോയമ്പത്തൂരുള്ള ഒരു എഞ്ചിനിയറിങ് ഗ്രൂപ്പിനെ വിളിച്ച് റോപ്പ് സിസ്റ്റം ഉണ്ടാക്കി. ലൈറ്റൊക്കെ അതിലൂടെ ഇറക്കാന്‍ നോക്കി.

കമല്‍ഹാസന്റെ ഒരു സാഹസിക ബുദ്ധിയുടെ ഫലം കൊണ്ടാണ് അതൊക്കെ നടന്നത്. ഞാന്‍ പുള്ളിയെ സപ്പോര്‍ട്ട് ചെയ്തു എന്ന് മാത്രമേയുള്ളൂ. വേറെ ആരും സപ്പോര്‍ട്ട് ചെയ്യാന്‍ ഇല്ലായിരുന്നു. പിന്നെ എനിക്കും അന്ന് അത്ര പ്രായമില്ല. ഒരു ചലഞ്ച് ഏറ്റെടുക്കുക എന്നത് പലര്‍ക്കും ത്രില്ലാണ്. കമല്‍ഹാസനൊക്കെ ആ വകുപ്പില്‍ പെടുന്ന ആളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here