ചന്ദ്രന് ചുറ്റും പ്രത്യേകതരം വലയം പ്രത്യക്ഷപ്പെട്ടു, എന്താണ് ഹാലോ പ്രതിഭാസം? ചിത്രങ്ങൾ കാണാം

ചന്ദ്രന് ചുറ്റും വലയം പ്രത്യക്ഷപ്പെട്ടു. വെള്ളിയാഴ്ച ഒൻപത് മണിയോടെയാണ് പ്രത്യേക പ്രതിഭാസം പ്രത്യക്ഷപ്പെട്ടത്. മൂൺ ഹാലോ എന്നറിയപ്പെടുന്ന പ്രതിഭാസമാണിത് . സൂര്യനോ ചന്ദ്രനോ ചുറ്റും ഏകദേശം 22 ഡിഗ്രി ആംഗിളിൽ കാണുന്ന പ്രകാശ വലയമാണ് ഹാലോ അല്ലെങ്കിൽ 22 ഡിഗ്രി ഹാലോസ്. റിഫ്രാക്ഷൻ, അല്ലെങ്കിൽ പ്രകാശത്തിന്റെ വിഭജനം, ഐസ് ക്രിസ്റ്റലുകളിൽ നിന്നുള്ള പ്രതിഫലനം കൂടാതെ പ്രകാശത്തിന്റെ തിളക്കം എന്നിവയാണ് ഹാലോ ആയി കാണപ്പെടുന്നത്.22 ഡിഗ്രി ഹാലോസ് പ്രകാശം ഉള്ള ഇടത്തിനു നേരെ അല്ലെങ്കിൽ അതിനു ചുറ്റുമായി കാണപ്പെടുന്നതാണ്. അതുകൊണ്ടാണ് ഇത് ചന്ദ്രന് ചുറ്റും വളയമായികാണപ്പെടുന്നത്. ഓരോരുത്തരും കാണുന്ന ഹാലോയും വ്യത്യസ്തമായിരിക്കും. സൂര്യന് ചുറ്റും ഹാലോ രൂപപ്പെടാറുണ്ട്.എന്നാൽ പ്രകാശമായതിനാൽ അത് നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കില്ല.ഹാലോസിന് മഴവില്ലുപോലെ നിറമുണ്ടാവില്ല, എന്നാൽ അകത്ത് കൂടുതൽ ചുവപ്പും ഹാലോയുടെ പുറത്ത് കൂടുതൽ നീലയും നമുക്ക് കാണാൻ സാധിക്കും.

ALSO READ: സ്ത്രീവിരുദ്ധ പരാമർശം; നടൻ മൻസൂർ അലി ഖാന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News