പൗരത്വ ഭേദഗതി നിയമം മതനിരപേക്ഷതയുടെ കടയ്ക്കല്‍ കത്തിവയ്ക്കല്‍: പന്ന്യന്‍ രവീന്ദ്രന്‍

മതനിരപേക്ഷതയുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണ് പൗരത്വ ഭേദഗതി നിയമമെന്ന് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍. പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധ റാലിയും യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ:മെഡിക്കല്‍ കോളേജില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ യൂത്ത് കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിച്ചു

രാജ്യത്തിന്റെ നിലനില്‍പിന്റെ ആധാരശില മതനിരപേക്ഷതയാണ്. അത് ഭരണഘടന ഉറപ്പുനല്‍കുന്നതുമാണ്. മതനിരപേക്ഷതയ്ക്കെതിരായ സംഘപരിവാറിന്റെ ദീര്‍ഘകാലമായുള്ള നീക്കങ്ങളുടെ തുടര്‍ച്ചയാണ് പൗരത്വ ഭേദഗതി നിയമം. രാജ്യത്തെയും ജനങ്ങളെയും വിഭജിക്കാനുള്ള നീക്കത്തിനെ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്. പൗരത്വ ഭേദഗതി നിയമത്തെ പ്രതിരോധിക്കാനുള്ള പോരാട്ടങ്ങളില്‍ ഇടതുപക്ഷം ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പമുണ്ടാകും. ഈ നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് സംസ്ഥാന മുഖ്യമന്ത്രിതന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. വിഭജിച്ചും ഭയപ്പെടുത്തിയും കീഴ്പ്പെടുത്താമെന്ന സംഘ്പരിവാര്‍ നയം അംഗീകരിക്കില്ലെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ:ടി എന്‍ പ്രതാപന്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ്

എല്‍ഡിഎഫ് നേതാക്കളായ സത്യന്‍ മൊകേരി, സി ജയന്‍ബാബു, എം വിജയകുമാര്‍, മാങ്കോട് രാധാകൃഷ്ണ്‍, ഡോ. എ നീലലോഹിതദാസ് നാടാര്‍, അഡ്വ. എസ് ഫിറോസ് ലാല്‍, ജമീലാ പ്രകാശം, ജെ സഹായദാസ്, തമ്പാനൂര്‍ രാജീവ്, തോമസ് ഫെര്‍ണാണ്ടസ്, എസ് എം ബഷീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News