പൗരത്വ നിയമഭേദഗതി ഭരണഘടനാ വിരുദ്ധം: പാളയം ഇമാം വി പി സുഹൈബ് മൗലവി

പൗരത്വ നിയമത്തിനെതിരെ കടുത്ത ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി തിരുവനന്തപുരത്തെ ഇമാംമാരുടെയും മഹല്ലുകളുടെയും യോഗം. പൗരത്വ നിയമഭേദഗതി ഭരണഘടനാ വിരുദ്ധമെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി പറഞ്ഞു. പൗരത്വ നിയമഭേദഗതി കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ധീരമെന്നും പാളയം ഇമാം പറഞ്ഞു.

ALSO READ:കേന്ദ്രത്തിന്റേത് രാജ്യത്തെ പൗരന്മാരെ പല തട്ടുകളിലാക്കി വിഭജിക്കാനുള്ള കുടില തന്ത്രം: മന്ത്രി കെ എന്‍ ബാലഗോപാല്‍

റമദാന്‍ വ്രതാരംഭത്തെക്കുറിച്ചുള്ള കൂടിയാലോചനക്കായി തിരുവനന്തപുരത്് ചേര്‍ന്ന ഇമാംമാരുടെയും മഹല്ലു പ്രതിനിധികളുടെയും യോഗമാണ് പൗരത്വ നിയമത്തിനെതിരെ കടുത്ത ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തിയത്. വര്‍ഗീയ വിരുദ്ധമായ മനസ് കേരളം എന്നും വെച്ചുപുലര്‍ത്തുന്നതെന്നും പൗരത്വനിയമത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കും തെരഞ്ഞെടുപ്പില്‍ ഉണ്ടാവുകയെന്ന പാളയം ഇമാമിന്റെ പ്രതികരണവും ശ്രദ്ധേയമാണ്.

ALSO READ:പൗരത്വ ഭേദഗതി നിയമം ബിജെപിയുടെ വര്‍ഗീയ അജണ്ടയുടെ ഭാഗം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News