മതത്തെ അടിസ്ഥാനപ്പെടുത്തിയല്ല പൗരത്വം നിശ്ചയിക്കേണ്ടത്: മന്ത്രി മുഹമ്മദ് റിയാസ്

മതത്തെ അടിസ്ഥാനപ്പെടുത്തിയല്ല പൗരത്വം നിശ്ചയിക്കേണ്ടതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. രാജ്യത്തിന്റെ ഭരണഘടനയാണ് എല്ലാത്തിന്റെയും അടിത്തറ. മതത്തെ അടിസ്ഥാനപ്പെടുത്തിയല്ല പൗരത്വം നിശ്ചയിക്കേണ്ടത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് ആദ്യമായി പൗരത്വ നിയമഭേദഗതി നടപ്പിലാക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയാണ് നമ്മുടേത്. ആര് ശ്രമിച്ചാലും പൗരത്വ നിയമഭേദഗതി കേരളത്തില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ല. ഇത് വ്യക്തിപരമായ നിലപാട് മാത്രമല്ലെന്നും തന്റെ പ്രസ്ഥാനത്തിന്റെ നിലപാടാണെന്നും മന്ത്രി പറഞ്ഞു.

ALSO READ:പൗരത്വ നിയമ ഭേദഗതി: ഇന്ത്യന്‍ പൗരന്മാരെ പലതട്ടുകളാക്കാനുള്ള കേന്ദ്രത്തിന്‍റെ നീക്കത്തെ ഒറ്റക്കെട്ടായി എതിര്‍ക്കണം: മുഖ്യമന്ത്രി

ഇലക്ടറല്‍ ബോണ്ടിനെ സിപിഐ(എം) തുടക്കം മുതല്‍ എതിര്‍ത്തു. ഇതിനായി നിയമപോരാട്ടം നടത്തി. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇതിനെ പിന്തുണച്ചു. അതേസമയം ബിജെപിയിലേക്ക് പോയ കോണ്‍ഗ്രസുകാരുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താന്‍ കോണ്‍ഗ്രസുകാര്‍ തയാറായിട്ടുണ്ടോയെന്നും മന്ത്രി ചോദിച്ചു. എന്നാല്‍ സിപിഐ(എം)ലേക്ക് വന്ന നിസാറെന്ന പ്രവര്‍ത്തകന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. ആലപ്പുഴയില്‍ കൈപ്പത്തി വിജയിച്ചാല്‍ രാജസ്ഥാനില്‍ താമര വിരിയുമെന്ന സ്ഥിതിയാണുള്ളത്. എന്തൊക്കെ ചെയ്താലും ആലപ്പുഴയില്‍ ഇടതുമുന്നണി ജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മറ്റ് തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമാണ് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:പൗരത്വ നിയമം നിലവില്‍ വന്നു: വിജ്ഞാപനം ചെയ്ത് മോദി സര്‍ക്കാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News