ലഹരിക്കെതിരെ ഫുട്‌ബോള്‍ ലഹരി; സി ഐ ടി യു വിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് റാലി നടത്തി

CITU

ലഹരിക്കെതിരെ ഫുട്‌ബോള്‍ ലഹരി എന്ന മുദ്രാവാക്യമുയര്‍ത്തി ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സി ഐ ടി യു വിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് വാഹന റാലി നടത്തി. ലോക ഫുട്‌ബോളിലെ ഇഷ്ട ടീമുകളുടെ ജേഴ്‌സി അണിഞ്ഞ് നൂറുകണക്കിന് ചുമട്ടുതൊഴിലാളികള്‍ പങ്കെടുത്തു.

രക്തസാക്ഷി മണ്ഡപത്തിനുമുന്നില്‍ ദേശീയ ഫുട്‌ബോള്‍ താരം എംഎസ് ശ്രീക്കുട്ടന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ഗാന്ധിപാര്‍ക്കില്‍ റാലിയുടെ സമാപന യോഗം സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനം ചെയ്തു. തൊഴിലാളികള്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്‍ സുന്ദരം പിള്ള പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.

ALSO READ: മദ്യനികുതി ഇളവ്; സോഷ്യൽ മീഡിയയിൽ വിഎം സുധീരനെതിരെ സൈബർ ആക്രമണം, യുഡിഎഫ് യോഗം വിളിക്കാതെ മുഖ്യമന്ത്രി

ചുമട്ടു തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ രാമു അധ്യക്ഷനായി. എം എസ് ശ്രീക്കുട്ടന്‍, എസ് ജയില്‍ കുമാര്‍, വി. കേശവന്‍കുട്ടി, ഡിആര്‍ അനില്‍, പി എസ് ഹരികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ENGLISH SUMMARY: CITU’s Headload and General Workers Union organised a football-themed vehicle rally in Thiruvananthapuram with the slogan ‘Football Against Drugs’, drawing hundreds of participants in national team jerseys.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News