പത്തു വർഷത്തിലേറെയായി വേതനം പരിഷ്കരണമില്ല; ഐ.എൽ.ഒക്ക് പരാതി നൽകി സി ഐ ടി യു ദില്ലി സംസ്ഥാന കമ്മിറ്റി

NOIDA PROTEST CITU

നോയിഡയിലെ തൊഴിലാളി സമരത്തിൽ അന്താരാഷ്ട്ര തൊഴിലാളി സംഘടനയായ ഐ.എൽ.ഒക്ക് പരാതി നൽകി സി ഐ ടി യു ദില്ലി സംസ്ഥാന കമ്മിറ്റി. പത്തു വർഷത്തിലേറെയായി വേതനം പരിഷ്കരിക്കാത്തതും, വിലക്കയറ്റവും 8 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിക്കുന്നതും ഉൾപ്പെടെയുള്ള സാമ്പത്തിക ചൂഷണങ്ങൾക്കെതിരെ ഏപ്രിൽ 9-ന് തുടങ്ങിയ തൊഴിലാളി പ്രക്ഷോഭത്തെ പോലീസ് സേനയെ ഉപയോഗിച്ച് ക്രൂരമായാണ് നേരിട്ടതെന്ന് പരാതിയിൽ പറയുന്നു.

ALSO READ: ‘സാമൂഹിക അവബോധത്തോടെ തന്റെ വഴി കണ്ടെത്തിയ പ്രതിഭാശാലി’; ഷാജി എൻ കരുണിന്റെ അനുസ്മരണ ദിനാചരണത്തിൽ എം വി ഗോവിന്ദൻ മാസ്റ്റർ

കുട്ടികളും സ്ത്രീകളും അടക്കം ഏകദേശം 1,200 പേരെ തടങ്കലിലാക്കുകയും, ട്രേഡ് യൂണിയൻ നേതാക്കളെ വീട്ടുതടങ്കലിലാക്കി ഓഫീസുകൾ സീൽ ചെയ്യുകയും ചെയ്ത നടപടി അന്താരാഷ്ട്ര ലേബർ കൺവെൻഷനുകളുടെയും ഇന്ത്യൻ ഭരണഘടനാ അവകാശങ്ങളുടെയും ലംഘനമാണെന്ന് സി.ഐ.ടി.യു ചൂണ്ടിക്കാട്ടി. തടവിലാക്കിയവരെ ഉടൻ മോചിപ്പിക്കണമെന്നും പോലീസ് അതിക്രമങ്ങളെ കുറിച്ച് സ്വതന്ത്രമായ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും സി ഐ ടി യു പരാതിയിൽ ആവശ്യപ്പെട്ടു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News