ഇന്ധന വില വർധന: ശക്തമായ പ്രതിഷേധവുമായി സിഐടിയു

CITU Protest

രാജ്യത്ത് പെട്രോൾ ഡീസൽ വില വർധനവിലും പാചകവാതക വില വർധവനവിലും പ്രതിഷേധം ശക്തമാക്കി സി ഐ ടി യു. സംസ്ഥാന വ്യാപകമായി സി ഐ ടി യു നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി പത്തനംതിട്ടയിലും പ്രതിഷേധം നടന്നു. ഗ്യാസ് ചുമന്നും, വാഹനങ്ങൾ കെട്ടിവലിച്ചും ആയിരുന്നു പ്രതിഷേധം.

ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ചിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കാളികളായി. മാർച്ച് സി ഐ ടി യു ഓട്ടോ ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് സംസ്ഥാന പ്രസിഡണ്ട് രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. വലിയ പ്രതിഷേധമാണ് രാജ്യവ്യാപകമായി ഇന്ധനവില വർധവയ്ക്കെതിരേയും നരേന്ദ്ര മോദിക്കെതിരേയും അരങ്ങേറുന്നത്. കോർപ്പറേറ്റുകളുടെ പോക്കറ്റ് വീർപ്പിക്കാൻ നരേന്ദ്ര മോദി സാധാരണക്കാരൻ്റെ വയറ്റ്ത്തടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

Also read: ഹിറ്റ്‌ലറിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കോൺഗ്രസ് ഭരണം നടത്തുന്നത് എന്ത് ജനാധിപത്യ മാതൃകയാണ് ? രേവന്തിന്റെ ഹൈഡ്ര പരാമർശത്തിനെതിരെ പിണറായി വിജയൻ

അടിക്കടിയാണ് ഇന്ധന വില വർധിപ്പിച്ചു കൊണ്ടിരിക്കുന്നത്. നിരവധി തവണയാണ് കഴിഞ്ഞ മാസങ്ങളിൽ ഇന്ധന വില വർധിപ്പിച്ചത്. സി പി ഐ എം ഉൾപ്പെടെയുള്ള ഇടതു സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News