സ്‌കീം വര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ ഉജ്വല റാലിയും പൊതുസമ്മേളനവും

സിഐടിയുവിനു കീഴിലുള്ള സ്‌കീം വര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ പാലക്കാട് ഉജ്വല റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.. സ്‌കീം വര്‍ക്കേഴ്സ് കോ ഓര്‍ഡിനേഷന്‍ നടത്തിയ റാലി സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബാലന്‍ ഉദ്ഘാടനംചെയ്തു. കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ ദ്രോഹിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് എ കെ ബാലന്‍ പറഞ്ഞു.

ALSO READ: മെട്രോപൊളിറ്റൻ നഗരങ്ങളിൽ ശുദ്ധവായു ലഭ്യത കുറവ്; കേന്ദ്രസർക്കാർ അനാസ്ഥ വെടിയണമെന്ന് എ എ റഹീം എംപി

കള്ളപ്രചാരണങ്ങള്‍ അവസാനിപ്പിക്കുക, സ്‌കീം വര്‍ക്കേഴ്‌സിനെ കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളായി അംഗീകരിച്ച് ആനുകൂല്യങ്ങളും വേതനവും നല്‍കുക, എല്‍ഡിഎഫ് സര്‍ക്കാരിനെ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു റാലി. സ്‌കീം വര്‍ക്കേഴ്സ് പാലക്കാട് കോട്ടമൈതാനം പരിസരത്ത് നടത്തിയ റാലി സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. ആശവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നു എ കെ ബാലന്‍ പറഞ്ഞു.

ALSO READ: ഇമ്മിഗ്രേഷൻ ആൻഡ് ഫോറീനേഴ്സ് ബിൽ, 2025: ജനാധിപത്യവും മനുഷ്യാവകാശങ്ങളും വെല്ലുവിളിയ്ക്കപ്പെടുന്നു: കെ രാധാകൃഷ്ണൻ എംപി

അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വി സരള അധ്യക്ഷയായി. സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ, പ്രസിഡന്റ് പി എന്‍ മോഹനന്‍, ട്രഷറര്‍ ടി കെ നൗഷാദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ പ്രഭാകരന്‍ എംഎല്‍എ, ടി കെ അച്ച്യുതന്‍, സി അംബിക, എല്‍ ഇന്ദിര, എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News