ആലുവ പീഡനം; പ്രതിയെ പിടികൂടാന്‍ സഹായിച്ചത് സിഐടിയു തൊഴിലാളികള്‍

ആലുവയില്‍ എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടാന്‍ സഹായിച്ചത് സിഐടിയു തൊഴിലാളികള്‍. പുഴയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പുഴയില്‍ ഇറങ്ങിയാണ് തൊഴിലാളികള്‍ പിടികൂടിയത്. ആലുവയിലെ ചുമട്ട് തൊഴിലാളികളായ വി കെ ജോഷിയും, ജി മുരുകനുമാണ് പോലീസിനെ സഹായിക്കാന്‍ രംഗത്തിറങ്ങിയത്.

സംഭവം നടന്ന വ്യാഴാഴ്ച രാവിലെ മുതല്‍ ആലുവയിലെ മാര്‍ത്താണ്ഡവര്‍മ്മ പാലത്തിനു സമീപത്തെ ബാര്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് പ്രതിക്ക് വേണ്ടി തിരച്ചില്‍ നടത്തിയത്. ഇതിനിടെ പ്രതി ബാറില്‍ ഉണ്ടെന്ന വിവരം ലഭിച്ചു. എന്നാല്‍ പൊലീസ് വരുന്ന വിവരം അറിഞ്ഞ പ്രതി ക്രിസ്റ്റില്‍, പെരിയാറിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നു. പിന്നീട് പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നു. അതേസമയം പൊലീസിനെ കണ്ട് വിവരം അന്വേഷിച്ചെത്തിയ സിഐടിയു തൊഴിലാളികളോട് പ്രതിയെ പിടിക്കാന്‍ സഹായിക്കാമോ എന്ന് ചോദിച്ചു. പിന്നീട് ഒരു നിമിഷം വൈകാതെ പുഴയിലേക്ക് ഇറങ്ങിയ ജോഷിയും മുരുകനും പ്രതിയെ കയ്യോടെ പിടികൂടുകയായിരുന്നു.

READ ALSO:വാളയാറിൽ 55 ലക്ഷവുമായി കോയമ്പത്തൂർ സ്വദേശികൾ പിടിയിൽ

പെരിയാറിന് സമീപത്തെ ചായക്കടയില്‍ ചായ കുടിക്കാന്‍ എത്തിയതായിരുന്നു തൊഴിലാളികള്‍. ആലുവ ബൈപ്പാസ് സിഐടിയു ചുമട്ട് തൊഴിലാളി യൂണിയന്‍ യൂണിറ്റിലെ അംഗങ്ങളാണ് വി കെ ജോഷിയും, ജി മുരുകനും.

READ ALSO:സ്ത്രീയുടെ മൃതദേഹമെന്ന് അനുമാനം; പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഞെട്ടി പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here