സിറ്റി ഗ്യാസ് പദ്ധതിക്ക് തൃശൂര്‍ ജില്ലയില്‍ തുടക്കമായി

പൈപ്പ് ലൈന്‍ വഴി പാചകവാതകം വീടുകളിലെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്ക് തൃശൂര്‍ ജില്ലയില്‍ തുടക്കമായി. കുന്നംകുളം നഗരസഭയിലെ പതിമൂന്നാം വാര്‍ഡിലെ അടുക്കളകളില്‍ പാചകവാതകം നേരിട്ട് എത്തിതുടങ്ങി. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളിലെ മറ്റൊരു നാഴികക്കല്ലാണ് ഇതോടെ ജില്ലയില്‍ യാഥാര്‍ത്ഥ്യമായത്.

Also Read: അയല്‍വാസിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടു; 28 വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍

പൈപ്പ് ലൈന്‍ വഴി കുടിവെള്ളം വീടുകളില്‍ എത്തുന്നതുപോലെ പാചകവാതകവും ഓരോ അടുക്കളയിലും എത്തിക്കുന്നതാണ് പദ്ധതി. ചൊവ്വന്നൂര്‍ കടവില്‍ സരസ്വതിയുടെ വീട്ടിലാണ് ആദ്യം ഗ്യാസ് എത്തിച്ചത്. എ സി മൊയ്തീന്‍ എംഎല്‍എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ചൊവ്വന്നൂരിലെ സിറ്റി ഗ്യാസ് സ്റ്റേഷനില്‍ നിന്ന് പൈപ്പ് ലൈന്‍ വഴി 24 മണിക്കൂറും തടസ്സമില്ലാതെ ഗ്യാസ് ഇനി വീടുകളിലെത്തും. 18 കണക്ഷനുകളാണ് ആദ്യ ഘട്ടത്തില്‍ നല്‍കിയത്. ഡെപ്പോസിറ്റ് തുക തവണകളായി അടയ്ക്കുന്ന സ്‌കീം ഉള്‍പ്പെടെ കണക്ഷന്‍ ലഭ്യമാകുന്നതിന് നാല് സ്‌കീമുകള്‍ ഗുണഭോക്താക്കള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുന്നംകുളം നഗരസഭയിലും ചൊവ്വന്നൂര്‍ പഞ്ചായത്തിലുമുള്ള മുഴുവന്‍ അപേക്ഷകര്‍ക്കും ഉടന്‍ തന്നെ പദ്ധതിയിലൂടെ പാചകവാതകം ലഭ്യമാക്കും.

Also Read: ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ ഗൂഗിൾ ഡിലീറ്റ് ചെയ്യും

ഇന്ധന ചെലവ് 20 ശതമാനം വരെ കുറയുമെന്നതിനൊപ്പം സിലിണ്ടര്‍ ഗ്യാസ് വീട്ടിലെത്തിക്കുന്നതിന് വേണ്ടി വരുന്ന ഗതാഗതച്ചെലവും ലാഭിക്കാം. ഗതാഗതക്കുരുക്കും റോഡിലെ അപകടസാധ്യതയും ഒഴിവാകുമെന്നതും മറ്റൊരു നേട്ടമാണ്. പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതിക്കായി ജില്ലയില്‍ 60 കിലോമീറ്ററോളം പൈപ്പിടല്‍ പൂര്‍ത്തീകരിച്ചു. ഗുരുവായൂര്‍, ചാവക്കാട് മേഖലകളില്‍ രണ്ട് മാസത്തിനകം പദ്ധതി പ്രാവര്‍ത്തികമാക്കും. ചൊവ്വന്നൂര്‍ സമുദ്ര നഗറില്‍ നടന്ന ചടങ്ങില്‍ കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News