സിവിൽ എഞ്ചിനീയർമാർക്ക് നാഷണൽ ഹൈവേ അതോറിറ്റിയിൽ അവസരം

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആകെ 60 ഒഴിവുകളിലേക്ക് ആണ് നേരിട്ട് നിയമനം നടക്കുന്നത്. സിവിൽ എഞ്ചിനീയറിംഗ് ബിരുദമുള്ളവർക്ക് കേന്ദ്ര ഉപരിതല മന്ത്രാലയത്തിന് കീഴിൽ ജോലി നേടാനുള്ള മികച്ച അവസരമാണിത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എൻഎച്ച്എഐയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതി 2026 ജൂൺ 15 ആണ്. അംഗീകൃത സർവ്വകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ സിവിൽ എഞ്ചിനീയറിംഗ് ബിരുദം കരസ്ഥമാക്കിയവർക്ക് അപേക്ഷിക്കാം. വാലിഡായ ഗേറ്റ് 2026 സ്കോർ നിർബന്ധമാണ്. ഫലം കാത്തിരിക്കുന്ന അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. എന്നാൽഷ ഇവർ 2026 ഓഗസ്റ്റിനകം സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്. പ്രായപരിധി 30 വയസാണ്.

ALSO READ; 63,000 രൂപവരെ ശമ്പളം കിട്ടും, പത്താംക്ലാസ് പാസായവർക്ക് റെയിൽവേയിൽ ജോലി നേടാൻ അവസരം

എസ്ടി, എസ്.സി വിഭാഗക്കാർക്ക് 5 വർഷത്തേയും ഓബിസി വിഭാഗത്തിന് 3 വർഷത്തേയും ഇളവ് ലഭിക്കും. ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള പേ മാട്രിക് ലെവൽ അനുസരിച്ചുള്ള മികച്ച ശമ്പളവും കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും ലഭിക്കും. സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഗേറ്റ് 2026 സ്കോറിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഉദ്യോഗാർത്ഥികളെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News