സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ആദ്യ മൂന്ന് റാങ്കും പെണ്‍കുട്ടികള്‍ക്ക്

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആദ്യ മൂന്ന് റാങ്കും പെണ്‍കുട്ടികള്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. ഗരിമ ലോഹിത, ഉമ ഹാരതി എന്‍ എന്നിവര്‍ക്കാണ് യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍. ആറാം റാങ്ക് മലയാളിയായ ഗഹാന നവ്യ ജെയിംസ് സ്വന്തമാക്കി.

ആര്യ വി എം ആണ് ഗഹാനാ നവ്യ ജെയിംസിന് പിന്നില്‍ രണ്ടാമതെത്തിയ മലയാളി.പരീക്ഷയില്‍ മുപ്പത്തിയാറാം റാങ്കാണ് ആര്യ വി എം നേടിയത്. അനൂപ് ദാസ്- 38, ഗൗതം രാജ് -63 എന്നിങ്ങനെയാണ് പട്ടികയില്‍ ആദ്യ നൂറില്‍ ഇടം നേടിയ മറ്റു മലയാളികള്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here