സിസ തോമസിന് തിരിച്ചടി, കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി

സാങ്കേതിക സർവ്വകലാശാല താൽക്കാലിക വിസി സിസ തോമസിന് തിരിച്ചടി. സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി. സർക്കാരിന് തുടർനടപടി സ്വീകരിക്കാമെന്നും വിധിയിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വ്യക്തമാക്കി. ഇതേതുടർന്ന് നാളെ നേരിട്ട് ഹാജരാകാൻ സർക്കാർ സിസ തോമസിന് നിർദേശം നൽകി.

സർക്കാർ ജീവനക്കാരുടെ പൊരുമാറ്റ ചട്ടം 48 പ്രകാരം സർക്കാരിന്‍റെ മുൻകൂർ അനുമതി ഇല്ലാതെ മറ്റൊരു ജോലിയിൽ പ്രവേശിക്കാൻ സാധിക്കില്ല. എന്നാൽ ഡോ. സിസ തോമസ് അത്തരത്തിൽ അനുമതി വാങ്ങാതെയാണ് എപിജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വൈസ് ചാൻസലറായി ചുമതലയേറ്റതെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ സിസ തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

ഈ നോട്ടീസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു സിസ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. ഈ ഹർജിയാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളിയത്. കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കാനാവില്ലെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വ്യക്തമാക്കി. നോട്ടീസിൽ സർക്കാരിന് തുടർ നടപടി സ്വീകരിക്കാം. സിസാ തോമസിനെ കൂടി കേട്ടു കൊണ്ടാകണം തുടർ നടപടിയെന്നും വിധിയിൽ ട്രൈബ്യൂണൽ വ്യക്തമാക്കുന്നു.

നാളെ സിസാ തോമസ് വിരമിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ട്രൈബ്യൂണലിൽ നിന്നുള്ള തിരിച്ചടി. വിധിയുടെ അടിസ്ഥാനത്തിൽ നാളെ നേരിട്ട് ഹാജരാകാൻ സർക്കാർ സിസ തോമസിന് നിർദേശം നൽകി. ഉന്നതവിദ്യാഭ്യാസ അഡിഷണൽ സെക്രട്ടറിക്ക് മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് സർക്കാർ മെയിൽ അയച്ചു. നോട്ടീസ് നേരിട്ട് കൈപ്പറ്റാത്ത സാഹര്യത്തിലാണ് സർക്കാർ മെയിൽ അയച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News