
സിജെപി പ്രതിഷേധത്തിന് പിന്തുണയേറുന്നു. പ്രതിഷേധത്തിന് പിന്തുണയുമായി ദില്ലി ജന്തർ മന്ദിരിൽ ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. ഇന്നലെ രാവിലെയാണ് കഴിഞ്ഞ 20 ദിവസമായി നിരാഹാര സമരം നടത്തുകയായിരുന്ന സോനം വാങ് ചുക്കിനെ പൊലീസ് ബലം പ്രയോഗിച്ച് കസറ്റഡിയിൽ എടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്.
സോനം വാങ് ചുക്കിനെ കാണാനായി ജനറൽ സെക്രട്ടറി എം എ ബേബി അടക്കമുള്ള സിപിഐഎം നേതാക്കൾ ആശുപത്രിയിൽ എത്തിയെങ്കിലും ദില്ലി പൊലീസ് തടഞ്ഞു. ധർമേന്ദ്ര പ്രധാന് രാജിവെക്കുന്നത് വരെ നിരാഹാരം സമരം തുടരുമെന്ന് സോനം വാങ് ചുക്ക് അറിയിച്ചു.
also read; അയോധ്യ രാമക്ഷേത്ര കൊള്ള; അന്വേഷണം വിപുലീകരിക്കാൻ എസ്ഐടി
അതേസമയം എസ്എഫ്ഐ നേതാക്കളായ ആദർശ് എം സജി, ഐഷി ഘോഷ്, സിജെപി നേതാവ് അഭിജിത്ത് ദീപ്കേ എന്നിവർ വാങ് ചുക്കിനെ തിരികെ എത്തിക്കുന്നത് വരെ അനിശ്ചിത കാല നിരാഹരം നടത്തുകയാണ്. പൊലീസിന്റെ അന്യായമായ നടപടിയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എം പിമാർ, മറ്റു രാഷ്ട്രീയ പാർട്ടി നേതാക്കൾ ഇന്നലെ രാത്രി വൈകിയും സമരവേദിയിൽ എത്തി പ്രതിഷേധം രേഖപ്പെടുത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

