
നീറ്റ് പരീക്ഷാ ക്രമക്കേടിലും ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) പ്രതിഷേധം സംഘടിപ്പിക്കും. പങ്കെടുക്കുന്നവരെല്ലാം പ്ലേറ്റും സ്പൂണുമായി എത്തണമെന്നാണ് സ്ഥാപകന്‍ അഭിജീത് ദിപ്‌കെ ആവശ്യപ്പെട്ടിരിക്കുന്നത്. ഉച്ചയ്ക്ക് ഒന്നു മുതലാണ് പരിപാടി.
ദില്ലിയില്‍ രണ്ടാഴ്ച മുന്‍പ് നടത്തിയ പ്രതിഷേധത്തിനു ശേഷം പുണെ, ലക്‌നൗ, അമൃത്‌സര്‍, ഹൈദരാബാദ്, ജയ്പുര്‍ എന്നിവിടങ്ങളിലും ധര്‍ണ നടത്തിയിരുന്നു. പ്രതിഷേധത്തിൽ പ്രതിനിധികളെ അയക്കണമെന്ന് സിജെപി എസ്എഫ്ഐ ഉൾപ്പെടെ വിദ്യാർത്ഥി സംഘടനകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അനിശ്ചിതകാല ധര്‍ണയായി മാറുമെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്. സമാധാനപരമായ പ്രതിഷേധത്തിനാണ് സംഘടന ആഹ്വാനം ചെയ്തിട്ടുള്ളതെന്നും അനുമതിക്കായി ഡല്‍ഹി പൊലീസിനെ സമീപിച്ചിട്ടുണ്ടെന്നും സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു.
ENGLISH SUMMARY: The Cockroach Janata Party (CJP) will stage a protest at Jantar Mantar today

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

