
നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള കോക്രോച്ച് ജനത പാർട്ടിയുടെ അനിശ്ചിതകാല പ്രതിഷേധം തുടരുന്നു. പ്രതിഷേധം തുടരുന്നതിന് അനുമതി ഇല്ലെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. ജന്തർ മന്ദിർ ഉടൻ ഒഴിയണമെന്ന് പൊലീസ് നിർദേശം.
രണ്ടാം ദിനമാണ് പ്രതിഷേധം തുടരുന്നത്. ധർമേന്ദ്ര പ്രധാൻ രാജി വെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് സിജെപി പ്രവർത്തകർ. വിദ്യാഭ്യാസ മന്ത്രി രാജിവെക്കുന്നത് വരെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ആണ് സിജെപി.
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ കുറഞ്ഞ് അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് കോക്രോച്ച് ജനത പാർട്ടി ജന്തർ മന്ദറിൽ അനിശ്ചിത കാല സമരം തുടരുന്നത്. ഇന്നലെ ഉച്ചയോടെ ആരംഭിച്ച പ്രതിഷേധത്തിന് വൈകിട്ട് 5 മണി വരെയാണ് അനുമതി ഉണ്ടായിരുന്നതെങ്കിലും വിദ്യാഭ്യാസ മന്ത്രി രാജിവെക്കുന്നത് വരെ സമരം തുടരാൻ സിജെപി തീരുമാനിക്കുകയായിരുന്നു.
വൈകിട്ടോടെ പാറ്റകളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാൻ പോലീസ് നീക്കം ആരംഭിച്ചെങ്കിലും പിന്നീട് പിന്മാറി. വിദ്യാഭ്യാസ മന്ത്രി രാജിവെക്കും വരെ പ്രതിഷേധം ശക്തമായി തുടരുമെന്നാണ് സി ജെ പി സ്ഥാപകൻ അഭിജിത് ദീപ് കെ പ്രഖ്യാപിച്ചിട്ടുള്ളത്. സമരത്തിന് ഇടത് വിദ്യാർത്ഥി സംഘടനകൾ ഉൾപ്പെടെ വിഷയാധിഷ്ഠിതമായ പിന്തുണ നൽകുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

