സി കെ നായിഡു ട്രോഫിയിൽ കര്‍ണാടകയ്‌ക്കെതിരെ കേരളം ശക്തമായ നിലയില്‍

ahmed-imran-ck-naidu-trophy

സി കെ നായിഡു ട്രോഫിയില്‍ കര്‍ണാടകയ്ക്ക് എതിരെ കേരളം ശക്തമായ നിലയില്‍. ആദ്യ ഇന്നിങ്‌സില്‍ കേരളം 327 റണ്‍സിന് പുറത്തായി. അഹമ്മദ് ഇമ്രാന്‍, ഒമര്‍ അബൂബക്കര്‍, അഭിജിത് പ്രവീണ്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് കേരളത്തിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കര്‍ണാടക ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സെന്ന നിലയിലാണ്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നൽകിയത്. ഒമര്‍ അബൂബക്കറും ക്യാപ്റ്റന്‍ അഭിഷേക് ജെ നായരും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടില്‍ 78 റണ്‍സ് പിറന്നു. ഒമര്‍ അബൂബക്കര്‍ 57ഉം അഭിഷേക് നായര്‍ 31ഉം റണ്‍സെടുത്തു. തുടര്‍ന്നെത്തിയ അഹ്മദ് ഇമ്രാനാണ് കേരള ബാറ്റിങ് നിരയില്‍ ഏറ്റവും തിളങ്ങിയത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ അഹ്മദ് ഇമ്രാന്‍ 104 പന്തുകളില്‍ നിന്ന് 92 റണ്‍സെടുത്തു. പവന്‍ ശ്രീധര്‍, അഭിജിത്ത് പ്രവീണ്‍ എന്നിവര്‍ക്കൊപ്പമുള്ള ഇമ്രാൻ്റെ കൂട്ടുകെട്ടുകളാണ് കേരളത്തെ ശക്തമായി നിലയിലെത്തിച്ചത്. പവന്‍ ശ്രീധര്‍ 39ഉം അഭിജിത് പ്രവീണ്‍ 72ഉം റണ്‍സെടുത്തു. വാലറ്റത്ത് 26 റണ്‍സുമായി കിരണ്‍ സാഗറും ശ്രദ്ധേയപ്രകടനം കാഴ്ചവെച്ചു. കര്‍ണാടകയ്ക്ക് വേണ്ടി ശിഖര്‍ ഷെട്ടി അഞ്ചും മന്വന്ത് കുമാര്‍ നാലും വിക്കറ്റുകള്‍ വീഴ്ത്തി.

Read Also: മജീഷ്യനായി ലൂക്ക; സബ് ആയി ഇറങ്ങി അവസാന നിമിഷം പഞ്ചാബിന് ഞെട്ടിക്കും വിജയം സമ്മാനിച്ച് താരം

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കര്‍ണാടകയ്ക്ക് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ മക്‌നീല്‍ റണ്ണൌട്ടായപ്പോള്‍ പ്രഖര്‍ ചതുര്‍വേദിയെ പവന്‍ രാജ് പുറത്താക്കി. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഹര്‍ഷില്‍ ധര്‍മാനി ഒന്‍പതും മൊനീഷ് റെഡ്ഡി ഏഴും റണ്‍സ് നേടി ക്രീസിലുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News