ഓണം ബമ്പര്‍; ഒന്നാം സമ്മാനക്കാര്‍ക്ക് പണം നല്‍കരുത്; മുഖ്യമന്ത്രിക്ക് പരാതി നല്‍കി തമിഴ്‌നാട് സ്വദേശി

ഈ വര്‍ഷം 25 കോടി ഓണം ബമ്പര്‍ അടിച്ചവര്‍ക്ക് സമ്മാനം നല്‍കരുതെന്ന് പരാതിയുമായി തമിഴ്‌നാട് സ്വദേശി രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനും ലോട്ടറി ഡയറക്ടറേറ്റിനുമാണ് ഇയാള്‍ പരാതി നല്‍കിയിരിക്കുന്നത്.

കേരളത്തിലെ ബാവ ഏജന്‍സിയില്‍ നിന്ന് കമ്മീഷന്‍ വ്യവസ്ഥയിലെടുത്ത ടിക്കറ്റ് തമിഴ്‌നാട്ടിലെ ചില ഭാഗങ്ങളിലാണ് വിറ്റതാണെന്നാണ് ഇയാളുടെ പരാതി. കേരള സംസ്ഥാന ഭാഗ്യക്കുറികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ വില്‍ക്കരുതെന്നാണ് നിയമമെന്നും ബ്രിന്ദ ചാരിറ്റബിള്‍ ട്രസ്റ്റ് ഉടമയുടെ പരാതിയില്‍ പറയുന്നു.

Also Read : പാസ്‍പോർട്ടിൽ കൃത്രിമം കാട്ടി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച സ്ത്രീ പിടിയിൽ

തമിഴ്‌നാട്ടില്‍ കരിഞ്ചന്തയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നും അതിനാല്‍ സമ്മാനത്തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കണമെന്നുമാണ് പരാതിയിലുള്ളത്.

സമ്മാനം നേടിയവരെക്കുറിച്ച് അന്വേഷിക്കാന്‍ ലോട്ടറി വകുപ്പില്‍ പ്രത്യേക സമിതിയുണ്ടെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ച ശേഷം മാത്രമേ സമ്മാനത്തുക കൈമാറുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.

Also Read : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

കോഴിക്കോട് ബാവ ലോട്ടറി ഏജന്‍സിയുടെ പാലക്കാട് വാളയാറില്‍ വിറ്റ TE 230662 നമ്പര്‍ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 1 കോടി രൂപ വീതം ഇരുപത് പേര്‍ക്കാണ് ലഭിക്കുന്നത്.

TH305041, TL894358, TC708749, TA781521, TD166207, TB398415, TB127095, TC320948,TB515087, TJ410906, TC946082, TE421674, TC287627, TE220042, TC151097, TG381795, TH314711, TG496751, TB617215 എന്നീ നമ്പുറുകള്‍ക്കാണ് രണ്ടാം സമ്മാനം.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1 ലക്ഷം സമ്മാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിരുന്നു. കഴിഞ്ഞ തവണയും 25 കോടിരൂപ തന്നെയായിരുന്നു ഒന്നാം സമ്മാനമെങ്കിലും ഇത്തവണ കൂടുതല്‍ പേര്‍ക്ക് സമ്മാനം ലഭിക്കുന്നു എന്നതാണ് പ്രത്യേകത. 125 കോടി രൂപയാണ് ആകെ സമ്മാനത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here