കുവൈത്തിൽ ഇന്ത്യന്‍ മൈനകൾ ഭീഷണിയാകില്ല ; വ്യക്തമാക്കി പരിസ്ഥിതി നിരീക്ഷണ സമിതി

കുവൈത്തിലെ പരിസ്ഥിതിക്ക് ഇന്ത്യന്‍ മൈനകള്‍ ഭീഷണിയല്ലെന്ന് വ്യക്തമാക്കി കുവൈത്ത് പരിസ്ഥിതി നിരീക്ഷണ സമിതി. ഇന്ത്യന്‍ മൈനകള്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നെന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇവ ഭീഷണിയല്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയത്. രാജ്യത്തിന്റെ വന്യജീവി സമ്പത്തിനെ സഹായിക്കുന്ന പക്ഷികളാണ് ഇവയെന്ന് സമിതി അറിയിച്ചു.

also read :രാജ്യസഭയും ലോക്‌സഭയും അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

സമൂഹവുമായി ഇണങ്ങി ജീവിക്കുന്ന, ബുദ്ധിയുള്ള പക്ഷികളാണ് മൈനകള്‍. ഇവയ്ക്ക് നിരവധി ശബ്ദങ്ങള്‍ പുറപ്പെടുവിക്കാനുള്ള കഴിവുണ്ടെന്നും വ്യത്യസ്ത പരിസ്ഥിതിയുമായി ഇണങ്ങി ചേരുന്നവയാണെന്നും കുവൈത്ത് പരിസ്ഥിതി നിരീക്ഷണ സമിതി തലവന്‍ റാഷിദ് അല്‍ ഹാജ്ജി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളിൽ പലപ്പോഴും ഇന്ത്യന്‍ മൈനകള്‍ വ്യാപകമാണ്. പ്രാദേശിക കാലാവസ്ഥ വെല്ലുവിളികളെ അതിജീവിച്ച് ഇവ പൊരുത്തപ്പെട്ടു കഴിഞ്ഞു.

also read :മണിപ്പൂർ വിഷയത്തിൽ നിശബ്ദരായവരാണ് രാഷ്ട്രീയം കളിക്കുന്നത്; കപിൽ സിബൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News