‘ഒടിയൻ’ സ്ഥിരം പ്രശ്നക്കാരൻ; ഇത്തവണ ഒടി വെച്ചത് കെ എസ് ആർ ടി സി ക്ക്

തൊടുപുഴ – പാലാ റോഡിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് കെഎസ്ആർടിസി ബസിൽ ഇടിപ്പിച്ചതിനെത്തുടർന്ന് സംഘർഷം. ഒടിയൻ എന്ന സ്വകാര്യ ബസാണ് കോട്ടയം– തൊടുപുഴ റൂട്ടിലുള്ള കെഎസ്ആർടിസി ബസിനെ തടഞ്ഞു നിർത്തിയത്. ഈ ബസ് ഇതിനു മുൻപും സംഘർഷാവസ്ഥ സൃഷ്ട്ടിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

also read;മുസ്ലിം ലീ​ഗ് നേതാവിന്റെ വീടിന് നേർക്ക് ബോംബേറ്

സ്ഥിരമായി അമിത വേഗത്തിലാണ് ബസ് സഞ്ചരിക്കുന്നതെന്നും ആരോപണമുണ്ട്. നാട്ടുകാർ നോക്കി നിൽക്കെ വാഹനമെടുത്ത് മാറ്റാൻ ശ്രമിച്ചപ്പോൾ കെഎസ്ആർടിസി ബസിൽ ഉരസി വീണ്ടും കേടുപാടുകൾ ഉണ്ടായി. വിവരമറിഞ്ഞെത്തിയ തൊടുപുഴ എസ്എച്ച്ഒ വി.സി.വിഷ്ണു കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബസ് കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe