തിരുവനന്തപുരത്ത് നടുറോഡില്‍ വിദ്യാര്‍ത്ഥികളുടെ തമ്മിലടി

തിരുവനന്തപുരത്ത് നടുറോഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തമ്മിലടി. കഴക്കൂട്ടം-കാരോട് ബൈപാസിലെ അയിരപാലത്തിലാണ് സംഭവം. വിദ്യാര്‍ത്ഥിയെ കൂട്ടംചേര്‍ന്ന് മര്‍ദ്ദിക്കുന്ന ദൃശ്യം കൈരളി ന്യൂസിന് ലഭിച്ചു.

READ ALSO:രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ ട്രയല്‍ റണ്‍ തുടങ്ങി

പെണ്‍കുട്ടിയുടെ പേര് പറഞ്ഞാണ് മര്‍ദ്ദനമുണ്ടായത്. ഇതിന്റെ പേരില്‍ മുന്‍പും വിദ്യാര്‍ത്ഥികള്‍ തമ്മിലടിച്ചു. ഒരാള്‍ ജയിക്കും വരെ സംഘര്‍ഷം തുടര്‍ന്നു. സംഘത്തിലെ മറ്റംഗങ്ങളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

തമ്മിലടിക്കുന്നത് ലഹരി ഉപയോഗിച്ച ശേഷമെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍
പൊലീസ് അന്വേഷണം ആരംഭിച്ചു.

READ ALSO:കൊല്ലത്ത് മദ്യത്തിന് പകരം കോള നൽകി മദ്യപാനികളെ പറ്റിച്ചു; ഒരാൾ പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News