
താമരശ്ശേരി കട്ടിപ്പാറയിലെ അറുവുമാലിന്യ കേന്ദ്രത്തിൽ സംഘർഷം ഉണ്ടാക്കിയ സംഭവത്തിൽ, 13 പേർ പൊലീസ് പിടിയിൽ. സമരസമിതി നേതാക്കൾ അടക്കമുള്ളവർ പിടിയിലായവരിൽ ഉൾപ്പെടുന്നു. 45 പേരാണ് നിലവിൽ കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ ഇരുപത്തിയൊന്നാം തീയതിയാണ് താമരശ്ശേരി കട്ടിപ്പാറയിലെ അറവ് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ സംഘർഷം ഉണ്ടാകുന്നത്.
Also read: ഒരു വയസ്സുകാരിയുടെ മരണം, കൊലപാതകം: കുറ്റം സമ്മതിച്ച് അമ്മ
മുഖംമൂടി ധരിച്ച് എത്തിയ അക്രമി സംഘം പ്ലാൻ്റ് അടിച്ചുതകർക്കുകയും, തീ വെയ്ക്കുകയും ചെയ്യുകയായിരുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, ജില്ലാ കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. ഈ സംഭവത്തിലാണ് കഴിഞ്ഞദിവസം 13 പേർ പൊലീസ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 45 ആയി. സമരസമിതി ചെയർമാൻ, കൺവീനർ എന്നിവരടക്കം അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഉണ്ട്.
സമീപ ജില്ലകളിലുള്ള ആളുകൾ പോലും പ്രതി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. CCTV ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സംഭവത്തിൽ റൂറൽ എസ്പി ഉൾപ്പെടെ നിരവധി പൊലീസുകാർക്ക് പരുക്കേറ്റിരുന്നു. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേയ്ക്ക് റിമാൻഡ് ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




