ആലുവയില്‍ നാലംഗ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; ഒരാള്‍ക്ക് വെട്ടേറ്റു

crime

ആലുവയില്‍ നാലംഗ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് വെട്ടേറ്റു. കോഴിക്കോട് സ്വദേശി മുരളിക്കാണ് വെട്ടേറ്റത്. ആലുവ റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം.

ALSO READ:ചിരിക്കണ ചിരി കണ്ടാ… അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഷമ്മി തിലകന്‍

രണ്ട് സ്ത്രീകളുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് മുരളിയും ഇടുക്കി സ്വദേശിയായ ടിന്‍ റോയും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് മുരളിക്ക് വേട്ടേറ്റത്. ഗുരുതരാവസ്ഥയിലായ ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് എത്തി ടിന്‍ റോയെയും തമിഴ്‌നാട് സ്വദേശിയായ ഒരു സ്ത്രീയേയും കസ്റ്റഡിയിലെടുത്തു.

ALSO READ:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് ലഭിച്ച സംഭാവനകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News