ത്രിപുര നിയമസഭയിൽ ഇരുപക്ഷങ്ങളും തമ്മിൽ കയ്യാങ്കളി , അഞ്ച് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ

ത്രിപുര നിയമസഭയിൽ ഭരണ-പ്രതിപക്ഷ സംഘർഷം. കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ അശ്ശീല വീഡിയോ കണ്ട ബിജെപി എംഎൽഎ ജദാബ് ലാൽ നാഥിനെതിരെ നടപടിയാവശ്യപ്പെട്ട പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. എന്നാൽ പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷം രംഗത്തെത്തിയതോടെ പ്രശ്നം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ 5 പ്രതിപക്ഷ എംഎൽഎമാരെ സസ്പെൻഡ് ചെയ്തു.

also read :തലച്ചോർ തിന്നുന്ന അമീബയും സമാന രോഗങ്ങളും സൂക്ഷിക്കേണ്ടതെന്തെല്ലാം ?

ത്രിപുരയിൽ കഴിഞ്ഞ നിയമസഭാ സമ്മേളനം നടന്ന സമയത്താണ് സഭയ്ക്കുള്ളിലിരുന്ന് ബിജെപി എംഎൽഎ ജദാബ് ലാൽ നാഥ് അശ്ശീല വീഡിയോ കണ്ടത്.ജദാബ് ലാലിനെതിരെ ഇതുവരെയും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ബജറ്റ് സമ്മേളനത്തിൽ പ്രതിപക്ഷം വിഷയമുയർത്തിയത്.തിപ്ര മോത, കോൺഗ്രസ്, സിപിഐഎം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ നിയമസഭ സമ്മേളനം പ്രക്ഷുബ്ധമായി.പ്രതിപക്ഷ നേതാക്കൾ സ്പീക്കർ ബിശ്വബന്ധു സെന്റെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്തി, ജദാബ് ലാലിനെതിരെ അടിയന്തര നടപടിയും ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷവും രംഗത്തെത്തിയത്തോടെ പ്രശ്നം കലുഷിതമായി. ബിജെപി- തിപ്ര മോത എംഎൽഎമാർ പരസ്പരം ഏറ്റുമുട്ടി.

also read :കെ സുരേന്ദ്രൻ തന്നെ നയിക്കും , നേതൃസ്ഥാനത്തിൽ മാറ്റമില്ലെന്നുറപ്പിച്ച് ബിജെപി

അതേസമയം പ്രതിഷേധത്തിന്റെ ഭാഗമായി ധനമന്ത്രി പ്രണജിത് സിംഗ് റോയിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്തിയതിന് അഞ്ച് പ്രതിപക്ഷ എംഎൽഎമാരെ സസ്പെന്റ് ചെയ്തു.മുഖ്യമന്ത്രി മണിക് സാഹയുടെ നിർദ്ദേശത്തെ തുടർന്ന് സ്പീക്കർ കോൺഗ്രസ് എംഎൽഎ സുദീപ് റോയ് ബർമൻ,തിപ്ര മോത എംഎൽഎ ബിർഷകേതു ദേബ്ബർമ, രഞ്ജിത് ദേബ്ബർമ, നന്ദിത റേങ്, സിപിഐഎം എംഎൽഎ നയൻ സർക്കാർ എന്നിവരെ സസ്പെൻഡ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News