ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; ഒരു പൊലീസിന് പരിക്ക്

ജമ്മു കശ്മീരിലെ ബാരാമുള്ളയിലെ റാഫിയാബാദ് മേഖലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. അരഗാം മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായത്.

Also read:കൈപ്പട്ടൂർ-ഏഴംകുളം റോഡ് അളക്കാനുള്ള വെല്ലുവിളി ഏറ്റെടുത്ത് ജോര്‍ജ് ജോസഫ്; ഒടുവിൽ കോൺഗ്രസിന്റെ വാദം പൊളിഞ്ഞു

സൈന്യവും, സിആര്‍പിഎഫും കശ്മീര്‍ പൊലീസും സംയുക്തമായാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. തിങ്കളാഴ്ച കേന്ദ്രഭരണ പ്രദേശമായ ബന്ദിപ്പോര ജില്ലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News