മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം, ഇംഫാലില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം തലസ്ഥാനമായ ഇംഫാലിലെ ന്യൂ ചെക്കോണ്‍ ഏരിയയിലാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഇംഫാലില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. നേരത്തെ കര്‍ഫ്യൂന് വൈകിട്ട് നാലുമണിവരെ ഇളവ് നല്‍കിയിരുന്നു. വിപണിയിലെ സ്ഥലത്തെ ചൊല്ലിയായിരുന്നു മെയ്തി – കുക്കി വിഭാഗക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്.

ഇംഫാലിലെ ന്യൂ ലാംബുലെയ്ന്‍ മേഖലയിലും ആളൊഴിഞ്ഞ വീടുകള്‍ക്ക് അക്രമക്കാരികള്‍ വ്യാപകമായി തീയിട്ടു. സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് സൈന്യത്തെയും അര്‍ദ്ധസൈനിക വിഭാഗത്തെയും വിന്യസിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here