നഗരൂരിൽ വേടന്റെ പരിപാടി റദ്ദാക്കിയതിനെ തുടർന്നുണ്ടായ സംഘർഷം; പ്രധാന പ്രതി അറസ്റ്റിൽ

nagaroor vedan

നഗരൂർ വെള്ളല്ലൂരിൽ റാപ്പർ വേടന്റെ പരിപാടി റദ്ദാക്കിയതിനെ തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുതെങ്ങ് സ്വദേശി മഹേഷ് (25)നെയാണ് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നഗരൂർ സബ് ഇൻസ്പെക്ടർ ഉൾപ്പെടുന്ന പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

2025 മെയ് 8-നാണ് വെള്ളല്ലൂരിൽ വേടന്റെ സംഗീത പരിപാടിക്ക് ഒരുക്കങ്ങൾ നടന്നിരുന്നത്. പരിപാടിക്കായി എൽ.ഇ.ഡി വാൾ സ്ഥാപിക്കുന്നതിനിടയിൽ ഒരു ഇലക്ട്രീഷ്യൻ വൈദ്യുതാഘാതം കൊണ്ട് മരിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് , സംഘാടകർ പരിപാടി റദ്ദാക്കിയെന്ന് മൈക്കിലൂടെ പ്രഖ്യാപിക്കുകയായിരുന്നു.

ALSO READ: ‘എസ്ഐടി ഉദ്യോഗസ്ഥൻ സാക്ഷിയെ പരാതി പിൻവലിക്കാൻ നിർബന്ധിച്ചു, ഭീഷണിപ്പെടുത്തി’; ധർമ്മസ്ഥല കേസിൽ ഗുരുതര ആരോപണം

പരിപാടിയ്ക്ക് എത്തിയ ആരാധകർ സംഘർഷം സൃഷ്ടിക്കുകയും, സംഘാടകരെ അസഭ്യമായി വിളിക്കുകയും ചെയ്തു. വയലിലാണ് പരിപാടിക്ക് വേണ്ടി സ്റ്റേജ് ഒരുക്കിയിരുന്നത്. സംഘർഷം നിയന്ത്രിക്കാൻ എത്തിയ പൊലീസിനെയും മറ്റ് കാണികളെയും ചെളിവാരി എറിയുകയും ചെയ്തു.

ALSO READ : പീഡന പരാതി: വേടന്‍റെ തൃശ്ശൂരിലെ വീട്ടിൽ പൊലീസ് പരിശോധന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News