മണിപ്പൂരിൽ വീണ്ടും സംഘർഷം: വെടിവെപ്പിൽ 4 പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സംഘർഷം. ചുരാ ചന്ദ്പൂരിലുണ്ടായ വെടിവെപ്പിൽ 60 വയസുള്ള സ്ത്രീയുപ്പെടെ 4 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ കുക്കി നാഷണൽ ഓർഗനൈസേഷൻ കമാൻഡറും. സംഘർഷത്തെ തുടർന്ന് ജില്ലയിൽ കൂടുതൽ കേന്ദ്ര സേനയെ വിന്യസിച്ചു.

മണിപ്പൂരിലെ ചുരാച്ചന്ദ്പൂർ ജില്ലയിലെ മോങ് ജാങ് ഗ്രാമത്തിലാണ് ആയുധധാരികൾ കുക്കി വിഭാഗത്തിന് ആക്രമണം അഴിച്ചുവിട്ടത്. ഉച്ചകഴിഞ്ഞ് 3 മണിയോടെയുണ്ടായ വെടിവെപ്പിൽ 4 പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽപ്പെട്ട 60 വയസുള്ള സ്ത്രീയും കുക്കി നാഷണൽ ആർമിയുടെ രാഷ്ട്രീയ വിഭാഗമായ കുക്കി നാഷണൽ ഓർഗനൈസേഷന്റെ ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

Also read: ഉത്തരാഖണ്ഡില്‍ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടം; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

ഉന്നത ഉദ്യോഗസ്ഥനായ കമാൻഡറുടെ കൊലപാതകം മേഖലയിൽ സംഘർഷത്തിന് കാരണമായിട്ടുണ്ട്. വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് ആയുധധാരികൾ വെടിയുതിർത്തത്. സംഭവ സ്ഥലത്ത് നിന്ന് 12 ലധികം വെടിയുണ്ടകൾ കണ്ടെടുത്തു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സ്ഥലത്ത് കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News