അടിയോടടിയേ…! കണ്ണൂരിൽ കോൺഗ്രസ്സ് നേതൃയോഗത്തിൽ നേതാക്കൾ തമ്മിൽ ചേരിതിരിഞ്ഞ് വാക്കേറ്റവും പോർവിളിയും

congress thrissur issue

ണ്ണൂരിൽ കോൺഗ്രസ്സ് നേതൃയോഗത്തിൽ നേതാക്കൾ തമ്മിൽ ചേരിതിരിഞ്ഞ് വാക്കേറ്റവും പോർവിളിയും. കണ്ണൂർ ഡിസിസിയിൽ നടന്ന ബ്ലോക്ക് കമ്മറ്റികളുടെ സംയുക്ത യോഗമാണ് ബഹളത്തിൽ കലാശിച്ചത്. ടി ഒ മോഹനൻ അനുകൂലികളും സുധാകര അനുകൂലികളും തമ്മിലായിരുന്നു വാക്കേറ്റം.

Also read: അങ്കത്തിനൊരുങ്ങി…! ധർമ്മടം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കണ്ണൂർ ഡിസിസി ഓഫീസിൽ ചേർന്ന നേതൃയോഗത്തിലായിരുന്നു കയ്യാങ്കളിയോളമെത്തിയ പേർവിളി അരങ്ങേറിയത്. എളയാവൂർ കണ്ണൂർ ബ്ലോക്ക് കമ്മറ്റികളുടെ യോഗത്തിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും കെ സുധാകരൻ സ്ഥാനാർത്ഥിയായി എത്തുന്നതിനെ എതിർത്തു. ഇതിനെ സുധാകര അനുകൂലികൾ ചോദ്യം ചെയ്തതോടെയാണ് യോഗം ബഹളത്തിൽ മുങ്ങിയത്.

Also read: പുനലൂരിലും പാറശ്ശാലയിലും കോൺഗ്രസിന് റിബൽ സ്ഥാനാർത്ഥികൾ

സുധാകരന് മത്സരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ധർമ്മടത്ത് പോയി മത്സരിക്കണമെന്നാണ് ടി ഒ മോഹനനെ അനുകൂലിക്കുന്നവർ ആവശ്യപ്പെട്ടത്. സീറ്റുറപ്പിച്ച ടി ഒ മോഹനൻ പ്രചാരണം ആരംഭിക്കാനിരിക്കുമ്പോഴാണ് അപ്രതീക്ഷിത ട്വിസ്റ്റായി വീണ്ടും സുധാകരൻ്റെ പേര് ഉയർന്ന് വന്നത്. ഇതോടെയാണ് ടി ഒ മോഹനനെ അനുകൂലിക്കുന്നവർ സുധാകരനെതിരെ രംഗത്തിറങ്ങിയത്. യോഗത്തിൽ പോർവിളികൾ ഉയർന്ന സാഹചര്യത്തിൽ ഇനി ആര് സ്ഥാനാർത്ഥിയായാലും മറുപക്ഷം ശക്തമായി രംഗത്തിറങ്ങുമെന്നത് ഉറപ്പാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News