
പാലക്കാട് ഒറ്റപ്പാലം മീറ്റ്‌നയില്‍ എസ്‌ഐയ്ക്കും യുവാവിനും വെട്ടേറ്റു. ഒറ്റപ്പാലം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ രാജ് നാരായണനും സംഘര്‍ഷം നടന്ന സ്ഥലത്തു നിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത അക്ബര്‍ എന്ന യുവാവിനുമാണു വെട്ടേറ്റത്. രാത്രി പന്ത്രണ്ടോടെയായിരുന്നു അക്രമണമുണ്ടായത്. പ്രദേശത്തു സംഘര്‍ഷം നടന്നതറിഞ്ഞ് എത്തിയ പൊലീസ്, അക്ബറുമായി സ്റ്റേഷനിലേക്കു പോകാന്‍ തുടങ്ങുന്നതിനിടെയാണ് എതിര്‍ വിഭാഗം ആക്രമിച്ചത്.
ALSO READ: സിനിമ കണ്ട് ഹിന്ദുക്കള്‍ ആവേശം പ്രകടിപ്പിക്കുന്നതില്‍ ഒരു പ്രയോജനവുമില്ലെന്ന് രാജ് താക്കറേ
രാജ് നാരായണനെയും അക്ബറിനെയും കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജ് നാരായണന്റെയും അക്ബറിന്റെയും കൈക്കാണ് പരുക്കേറ്റത്. അക്ബറും സുഹൃത്തുക്കളായ ചിലരും തമ്മിലായിരുന്നു ആദ്യ ഘട്ടത്തില്‍ സംഘര്‍ഷം. ഇതിനിടെ ചിലര്‍ക്കു പരുക്കേറ്റിരുന്നു. ഇതറിഞ്ഞാണു പൊലീസ് സ്ഥലത്തെത്തിയത്. ആക്രമണത്തില്‍ രണ്ട് യുവാക്കളെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ALSO READ: എമ്പുരാൻ പാർലമെൻ്റിലേക്ക്: രാജ്യസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി എ എ റഹീം എംപി
Clashes in Ottapalam; SI and youth injured

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here