കൊല്ലത്ത് മോഷണക്കുറ്റം ആരോപിച്ച് മർദനമെന്ന് പരാതി; ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കാൻ ശ്രമിച്ചു, വാർഡനും സഹായിയും കസ്റ്റഡിയിൽ

കൊല്ലത്ത് പണം മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനോട് കൊടുംക്രൂരത. ബോർഡിങ് സ്‌കൂളിൽ ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കാൻ ശ്രമിച്ചെന്ന് പരാതി. കൊല്ലം പുനലൂർ വെട്ടിത്തിട്ടയിലെ ലിവിങ് വാട്ടർ എന്ന ബോർഡിങ്‌ സ്കൂളിലാണ് സംഭവം.

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് സ്ഥാപനത്തിലെ കുക്കും വാർഡനുമാണ് 12 വയസുള്ള കുട്ടിയെയാണ് ഉപദ്രവിച്ചത്. പണം എടുത്തില്ലെന്ന് പറഞ്ഞിട്ടും തല കീഴായി കുട്ടിയെ പിടിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.

ALSO READ: നഴ്സിങ് വിദ്യാർഥി ആദിത്യന്റെ മരണം: ‘അവസാനമായി അവനെ കാണാൻ കോളേജ് അധികൃതരോട് അപേക്ഷിച്ചെങ്കിലും സമ്മതിച്ചില്ല’, സഹപാഠികള്‍ ബന്ധുക്കൾക്കയച്ച സന്ദേശം പുറത്ത്

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. മുപ്പതോളം കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്. സഹോദരങ്ങളായ രണ്ടുകുട്ടികളാണ് ആക്രമണത്തിനിരയായത്. രക്ഷിതാവിനോട് കുട്ടി വിവരം പറയുകയും പിന്നാലെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പുനലൂർ പൊലീസ് കേസെടുക്കുകയായിരുന്നു. വാർഡനും സഹായിയും പൊലീസ് കസ്റ്റഡിയിലാണ്.

ALSO READ: പേരാമ്പ്ര സ്ട്രോങ് റൂം വിഷയം: പേരാമ്പ്ര, കൊയിലാണ്ടി ആർഒമാരെ മാറ്റണമെന്ന യുഡിഎഫിൻ്റെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News